Home LATEST ഹിമയുഗത്തിൽ ജീവിച്ച പക്ഷിയെ കണ്ടെത്തി; പ്രായം 46,000 വർഷം 

ഹിമയുഗത്തിൽ ജീവിച്ച പക്ഷിയെ കണ്ടെത്തി; പ്രായം 46,000 വർഷം 

ഹിമയുഗത്തിൽ ജീവിച്ചതെന്ന് കരുതുന്ന പക്ഷിയുടെ ജഡം സൈബീരിയയിൽ കണ്ടെത്തി. മഞ്ഞുപാളികൾക്കിടയിൽ കേടുകൂടാതെ സംരക്ഷിക്കപ്പെട്ട പക്ഷിയുടെ ജഡത്തിന് 46,000 വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. വടക്കുകിഴക്കൻ സൈബീരിയയിലെ ബെലായ ഗോറ ഗ്രാമത്തിൽ നിന്നാണ് പ്രദേശവാസികൾക്ക് മഞ്ഞിൽ പുതഞ്ഞുകിടന്ന പക്ഷിയുടെ ജഡം ലഭിച്ചത്. ഇവർ ഇത് സ്വീഡിഷ് മ്യൂസിയം ഒാഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകർക്ക് കൈമാറുകയായിരുന്നു. കാർബൺ ഡേറ്റിങ് സാങ്കേതികവിദ്യയിലൂടെയാണ് 46,000 വർഷം മുമ്പ് ഹിമയുഗത്തിൽ ജീവിച്ചിരുന്ന പക്ഷിയാണിതെന്ന് കണ്ടെത്തിയത്. കൊമ്പൻ വാനമ്പാടി എന്നാണ് കമ്യൂണിക്കേഷൻസ് ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകരായ നിക്കോളാസ് ഡസ്സക്സ്, ലവ് ഡാലെൻ എന്നിവർ പക്ഷിയെ വിശേഷിപ്പിച്ചത്. ഇന്ന് കാണപ്പെടുന്ന രണ്ടിനം വാനമ്പാടികളുടെ പൂർവികരാവാം ഈ പക്ഷിയെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ഒടുവിലത്തെ ഹിമയുഗത്തിന്‍റെ അവസാനത്തിലുണ്ടായിരുന്ന കാലാവസ്ഥ മാറ്റത്തെക്കുറിച്ചും പുതിയ ഉപ-ജീവിവർഗങ്ങളുടെ ഉത്ഭവത്തെ കുറിച്ചും കണ്ടെത്തലുകൾ സൂചന നൽകുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.പക്ഷിയുടെ ജനിതകഘടനയെ കുറിച്ച് പഠിച്ച് ഉപ-ജീവിവർഗങ്ങളുടേതുമായി താരതമ്യം ചെയ്യുമെന്നും ഇത് പരിണാമത്തെ കുറിച്ചുള്ള പഠനത്തിൽ വിലപ്പെട്ടതാകുമെന്നും ഇവർ പറയുന്നു.ഭൂമിയുടെ താപനിലയിൽ വളരെയധികം കുറവുണ്ടായ ചില സുദീർഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പറയുന്നത്. ഏറ്റവും ഒടുവിലത്തെ ഹിമയുഗം ഏകദേശം 11,000 വർഷം മുൻപ് അവസാനിച്ചതായാണ് കരുതുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...