Home GADGET ഓപ്പോയുടെ ആദ്യ സ്മാർട് വാച്ച് പുറത്തിറക്കി.

ഓപ്പോയുടെ ആദ്യ സ്മാർട് വാച്ച് പുറത്തിറക്കി.

ഓപ്പോയുടെ ആദ്യ സ്മാർട് വാച്ച് പുറത്തിറക്കി. ഓപ്പോ വാച്ച് എന്ന് തന്നെയാണ് പുതിയ ഉപകരണത്തിന് പേര് നൽകിയിരിക്കുന്നത്. ആപ്പിൾ വാച്ചിനോട് ഏറെ സമാനത പുലർത്തുന്ന രൂപകൽപനയാണ് ഓപ്പോ വാച്ചിന്. എന്നാൽ തനതായ ചില സവിശേഷതകളും ഓപ്പോ വാച്ചിനുണ്ട്.41 എംഎം, 46 എംഎം എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിലാണ് ഓപ്പോ വാച്ച് എത്തുക. ഗൂഗിളിന്റെ വെയർ ഓഎസ് അടിസ്ഥാനമാക്കി കളർ ഓഎസിന്റെ സ്മാർട് വാച്ചുകൾക്ക് വേണ്ടിയുള്ള കസ്റ്റം ഓഎസ് വേർഷനാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.അമോലെഡ് ഡിസ്പ്ലേയുള്ള വാച്ചിൽ വൂക് ഫ്ളാഷ് ചാർജിങ് സൗകര്യം ലഭ്യമാണ്. ഇ-സിം സൗകര്യത്തോടെയാണ് ഓപ്പോ വാച്ച് എത്തുന്നത്.ചൈനയിൽ 1499 യുവാൻ ആണ് ഓപ്പോ വാച്ചിന് വില. ഇന്ത്യയിൽ ഏകദേശം 15000 രൂപയോളം വിലവരും. കറുപ്പ്, സ്വർണം, വെള്ളി എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഓപ്പോ വാച്ച് വിപണിയിലെത്തുക.46 എംഎം ഓപ്പോ വാച്ചിന് രണ്ട് മെറ്റീരിയൽ പതിപ്പുകളുണ്ട്. ഇതിൽ അലൂമിനിയം നിർമിതമായ മോഡൽ കറുപ്പ്, സ്വർണ നിറങ്ങളിൽ ലഭിക്കും. ഇതിന് 1999 യുവാൻ ആണ് വില. ഇത് ഏകദേശം 20000 രൂപയോളം വരും.സ്റ്റീൽ നിർമിതമാണ് രണ്ടാമത്തെ മോഡൽ. ഇത് വെള്ളി നിറത്തിലുള്ള കേസും ഇറ്റാലിയൻ കാഫ് ലെതർ സ്കിൻ സ്ട്രാപ്പും ഉൾപ്പടെ വാങ്ങാം. ഇതിന് 2499 യുവാൻ ആണ് വില (25000 രൂപയോളം).മാർച്ച് 24 മുതൽ ഓപ്പോ വാച്ച് ചൈനയിൽ വിൽപനയ്ക്കെത്തും. അന്താരാഷ്ട്ര വിപണിയിൽ ഓപ്പോ വാച്ച് എപ്പോൾ മുതൽ ലഭ്യമാക്കും എന്നത് പിന്നീട് പ്രഖ്യാപിക്കും.ഫ്ളെക്സിബിൾ അമോലെഡ് ഡിസ്പ്ലേയുമായെത്തുന്ന ഓപ്പോ വാച്ചിന് രണ്ട് ബട്ടനുകളുണ്ട്. ഇതിൽ 41 എംഎം പതിപ്പിന് 320 x 360 പിക്സൽ റസലൂഷനുള്ള 1.6 ഇഞ്ച് സ്ക്രീൻ ആണുള്ളത്. 46 എംഎം ഓപ്പോ വാച്ച് പതിപ്പിന് 102 x 476 പിക്സൽ റസലൂഷനുള്ള 1.91 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്.നിലവിൽ ആൻഡ്രോയിഡ് ഫോണുകളുമായി മാത്രമേ ഫോൺ ബന്ധിപ്പിക്കാനാവൂ. എന്നാൽ ഐഓഎസ് പിന്തുണ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.ക്വാൽകോം സ്നാപ്ഡ്രാഗൺ വെയർ 2500 ചിപ്പ് ആണ് ഓപ്പോ വാച്ചിന് ശക്തിപകരുന്നത്. എന്നാൽ അപ്പോളോ കോ പ്രൊസസറും ഇതിലുണ്ട്. ഊർജം സംരക്ഷിക്കേണ്ട സമയങ്ങളിൽ വാച്ച് ക്വാൽകോം പ്രൊസസറിൽ നിന്നും അപ്പോളോ പ്രൊസസറിലേക്ക് മാറുകയാണ് ചെയ്യുക.വിവിധങ്ങളായ വർക്കൗട്ട് ട്രാക്കിങ് സൗകര്യവും സ്ലീപ്പ് മോണിറ്റർ, ഹേർട്ട് റേറ്റ് മോണിറ്റർ പോലുള്ള സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്. ഓപ്പോ വാച്ചിന്റെ പ്രധാന സവിശേഷത അതിലെ ഇ-സിം സൗകര്യമാണ്. നിങ്ങളുടെ ഫോണിലെ നിലവിലുള്ള ഫോൺ നമ്പർ തന്നെ ഇതിൽ ബന്ധിപ്പിച്ച് ഉപയോഗിക്കുകയോ വാച്ചിന് വേണ്ടി പുതിയ നമ്പർ എടുക്കുകയോ ചെയ്യാം.300 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ വാച്ച് 41 എംഎം പതിപ്പിലുള്ളത്. 430 എംഎഎച്ച് ബാറ്ററിയാണ് 46 എംഎം മോഡലിലുള്ളത്. ഒരു ജിബി റാമും എട്ട് ജിബി സ്റ്റോറേജ് സൗകര്യവും ഓപ്പോ വാച്ചിലുണ്ട്.വൂക്ക് ഫ്ളാഷ് ചാർജ് സാങ്കേതിക വിദ്യയുടെ പിന്തുണയിൽ 75 മിനിറ്റിൽ വാച്ച് ഫുൾ ചാർജ് ചെയ്യാനാവും. എന്നാൽ 15 മിനിറ്റ് ചാർജ് ചെയ്താൽ 18 മണിക്കൂർ പ്രവർത്തിക്കാനുള്ള ചാർജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആക്സലറോമീറ്റർ, ഗൈറോസ്കോപ്പ്, ബാരോമെട്രിക് പ്രഷർ സെൻസർ, കോംപസ്, ഓപ്റ്റിക്കൽ ഹേർട്ട് റേറ്റ് സെൻസർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, കപ്പാസിറ്റൻസ് സെൻസർ എന്നിവയും വാച്ചിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...