Home LATEST പുതിയ 'എസ്ബിഐ കാര്‍ഡ് പേ'സ്വൈപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

പുതിയ ‘എസ്ബിഐ കാര്‍ഡ് പേ’സ്വൈപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ് കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്കായി ‘എസ്ബിഐ കാർഡ് പേ’ അവതരിപ്പിച്ചു. ഹോസ്റ്റ് കാർഡ് എമ്യുലേഷൻ (എച്ച്സിഇ) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം മൊബൈൽ ഫോൺ വഴിയുള്ള പേയ്മെന്റുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുന്നു.എസ്ബിഐ കാർഡ് പേ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സാധ്യമായ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളിൽ സ്പർശനമില്ലാതെ തന്നെ പേയ്മെന്റുകൾ നടത്താം.ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെയും പിൻ എന്റർ ചെയ്യാതെയും മൊബൈലിൽ ഒന്ന് ടാപ് ചെയ്ത് മാത്രം ഇടപാടു നടത്താം. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സംവിധാനം എസ്ബിഐ കാർഡ് മൊബൈൽ ആപ്പിന്റെ ഭാഗമായാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് അക്കൗണ്ട് പരിപാലനവും സ്പർശനമില്ലാത്ത പേയ്മെന്റുകളും ഇതോടെ സാധ്യമാകുന്നു. എച്ച്സിഇ സാധ്യമായ ആപ്പുകളിലൂടെ നിലവിൽ ഒറ്റത്തവണ 2000 രൂപയും ഒരു ദിവസം 10,000 രൂപയുടെയും ഇടപാടു നടത്താം.എസ്ബിഐ കാർഡ് പേ ഉപയോഗിക്കുന്നതിനായി കാർഡ് ഉടമകൾ എസ്ബിഐ കാർഡ് മൊബൈൽ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉപയോക്താവിന് മൊബൈൽ ഏതെങ്കിലും പിഒഎസ് ടെർമിനലിന് അടുത്ത് കൊണ്ടു വന്ന് ഇടപാടു നടത്താം. വിസ പ്ലാറ്റ്ഫോമിലാണ് ഈ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഒഎസ് കിറ്റ്കാറ്റ് 4.4ലും മുകളിലുമുള്ള വെർഷനിലെ ഏത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലും സൗകര്യം ലഭ്യമാണ്.ഉപഭോക്താക്കളുടെ പേയ്മെന്റ് അനുഭവം പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് എസ്ബിഐ കാർഡ് പേയിലൂടെ ലക്ഷ്യമിടുന്നതെന്നും എച്ച്സിഇ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഇന്നത്തെ ജീവിതശൈലിക്ക് യോജിച്ച സുഖകരമായ തടസമില്ലാത്ത പേയ്മെന്റ് സൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്നും രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തിൽ കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്ക് നിർണായക പങ്കുണ്ടെന്നാണ് കരുതുന്നതെന്നും എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ ഹർദയാൽ പ്രസാദ് പറഞ്ഞു.ടാപ്പ് ചെയ്തുള്ള ഇടപാടുകൾക്കായി എസ്ബിഐ കാർഡുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും മൊബൈൽ ഫോണിൽ വെറുതെ ടാപ്പ് ചെയ്ത് ലളിതവും സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനാകുമെന്നും സ്പർശനമില്ലാത്ത കാർഡ് ഉപയോഗം ഇടപാടുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ആഗോള ട്രെൻഡുകൾ നൽകുന്ന സൂചനകളെന്നും എസ്ബിഐ കാർഡും വിസയും ചേർന്ന് ഈ മാറ്റം ഇന്ത്യയിലുമുണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും വിസ ഇന്ത്യ, സൗത്ത് ഏഷ്യ ഗ്രൂപ്പ് കൺട്രി മാനേജർ ടി.ആർ. രാമചന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...