Home LATEST വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ തകരാറുകൾ പരിഹരിച്ച് എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കിയാണ് ച​ന്ദ്ര​യാ​ൻ-​ര​ണ്ടിന്‍റെ യാത്ര. വിക്ഷേപിച്ച് 15ാം മിനിട്ടിൽ തന്നെ ചന്ദ്രയാൻ-2 മാർക്ക് ത്രീ റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 3,84,000 കിലോമീറ്ററാണ് ചന്ദ്രയാൻ-2 സഞ്ചരിക്കേണ്ട ദൂരം. ച​ന്ദ്ര​നെ ഭ്ര​മ​ണം ​ചെ​യ്യു​ന്ന ഓ​ർ​ബി​റ്റ​ർ, റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ൻ​ഡ​ർ (വി​ക്രം), പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ർ (പ്ര​ഗ്യാ​ൻ) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ച​ന്ദ്ര​യാ​ൻ-2 48 ദി​വ​സ​ങ്ങ​ൾ​ക്കു​ ശേ​ഷം സെ​പ്റ്റം​ബ​ർ ഏഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും. ഭൂമിയുടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെത്തുന്ന ചന്ദ്രയാൻ-2ന്‍റെ തുടർന്നുള്ള ദി​വ​സ​ങ്ങ​ളിലെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ പു​നഃ​ക്ര​മീ​ക​രി​ച്ചിരുന്നു. ഇതുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ചന്ദ്രയാൻ-2 ഭൂമിയെ 23 ദിവസം വലംവെക്കും. തുടർന്ന് ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പേടകം ഏഴു ദിവസത്തെ യാത്രക്ക് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ചന്ദ്രനെ 13 ദിവസം വലം വെക്കുന്ന ഓ​ർ​ബി​റ്റ​ർ 43ാം ദിവസം ച​ന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തും. ഇതിനായി ഓ​ർ​ബി​റ്റ​റിൽ നിന്ന് വി​ക്രം എന്ന ലാ​ൻ​ഡ​ർ ആദ്യം വേർപ്പെടും. തുടർന്ന് ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തെ ലക്ഷ്യമാക്കി നീങ്ങും. നാലു മണിക്കൂർ കൊണ്ട് ഘട്ടംഘട്ടമായി വേഗത കുറച്ചെത്തുന്ന ലാ​ൻ​ഡ​ർ സെൻസർ പരിശോധന നടത്തിയ ശേഷം ച​ന്ദ്രോപരിതലത്തിൽ സാവധാനം ലാൻഡ് ചെയ്തു. തുടർന്ന് അവസാന 15 മിനിട്ടിൽ ലാ​ൻ​ഡ​റിന്‍റെ വാതിൽ തുറക്കപ്പെടുകയും ചന്ദ്രനിൽ ഇറങ്ങുന്ന പ്ര​ഗ്യാ​ൻ എന്ന റോ​വ​ർ ഉപരിതലത്തിൽ പ​ര്യ​വേ​ക്ഷ​ണം നടത്തി തുടങ്ങും.ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​ നി​ന്ന്​ പ​ര്യ​വേ​ക്ഷ​ണ​ പേ​ട​ക​ത്തെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​തെ, സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ലൂ​ടെയാണ് ലാ​ൻ​ഡ​ർ സാ​വ​ധാ​നം ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലി​റ​ങ്ങുക. തു​ട​ർ​ന്ന് ലാ​ൻ​ഡ​റിന്‍റെ വാ​തി​ൽ ​തു​റ​ന്ന് സാവധാനം ച​ന്ദ്ര​നി​ലി​റ​ങ്ങുന്ന റോ​വ​ർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​റി​നെ ഇ​റ​ക്കാ​നു​ള്ള സെ​പ്റ്റം​ബ​ർ ആ​റി​ലെ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ക്ഷേ​പ​ണ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന 15 മി​നി​റ്റാ​ണ് ഏ​റെ നി​ർ​ണാ​യ​കം.ഒ​​രു വ​​ർ​​ഷം വ​​രെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ തു​​ട​​രുന്ന ഓ​​ർ​​ബി​​റ്റ​​ർ ച​​ന്ദ്ര​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തും. ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ലെ പ്ര​​ക​​മ്പ​​ന​​ങ്ങ​​ളും താ​​പ​​നി​​ല​​യും ലാ​​ൻ​​ഡ​​ർ പ​​രി​​ശോ​​ധി​​ക്കും. 27 കി​​ലോ ഭാ​​ര​​മു​​ള്ള റോ​​വ​​ർ ആണ് മ​​ണ്ണ് പ​​രി​​ശോ​​ധി​​ക്കുക. 603 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് മൂ​​ന്നു ഭാ​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട 3.8 ട​​ൺ ഭാ​​ര​​മു​​ള്ള ച​​ന്ദ്ര​​യാ​​ൻ-​​ര​​ണ്ടി​ന്‍റെ പേ​​ട​​കം നി​​ർ​​മി​​ച്ച​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​ന് 375 കോ​​ടി​​യാ​​ണ് ചെ​​ല​​വ്. ജി.എസ്.എൽ.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്.2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണിഒസ് അവതരിപ്പിച്ചു

ഏതാനും മാസത്തെ ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച്, ലോകത്തെ രണ്ടാമത്തെവലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും ചൈനീസ് ടെക്‌നോളജി ഭീമനുമായ വാവെയ്സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ്ഒഎസ് (HongmengOS) അവതരിപ്പിച്ചു. ചൈനയിലല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് ഹാര്‍മണിഒസ് (HarmonyOS) എന്നപേരിലായിരിക്കും അറിയപ്പെടുക. തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട്ഫോണുകളിലും സ്മാര്‍ട് സ്പീക്കറുകളിലും ടാബുകളിലും ടെലിവിഷനുകളിലുംഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലെ സെന്‍സറുകളിലും അടക്കം പല ഉപകരണങ്ങളെയുംചാലകമാക്കാന്‍ ഉതകുമെന്ന് കമ്പനി പറഞ്ഞു.തന്‍പോരിമയുള്ളകമ്പനികളിലൊന്നായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം പലവര്‍ഷങ്ങളായി താലോലിച്ചു വരികയായിരുന്നു. എന്നാല്‍ ഗൂഗിള്‍, വാവെയ്ക്കുനല്‍കിയിരുന്ന ആന്‍ഡ്രോയിഡ് ഒഎസ് ലൈസന്‍സ് പിന്‍വലിച്ചതോടു കൂടിപുതിയ ഒഎസ് പരീക്ഷിക്കാന്‍ തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു. ലൈസന്‍സ് പുനഃസ്ഥാപിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ഭാവിയിലും ഉണ്ടാകാമെന്നതിരിച്ചറിവാണ് കമ്പനിയെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍പ്രേരിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാവെയ്‌ക്കെതിരെഉപരോധം ഏര്‍പ്പെടുത്തിയതാണ് ഗൂഗിള്‍ വാവെയുടെ ലൈസന്‍സുകള്‍പിന്‍വലിക്കാന്‍ കാരണം.അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെനടുക്കുപെട്ടുപോയ കമ്പനിയാണ് വാവെയ്. അവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ളനീക്കങ്ങള്‍ക്ക് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ തുടങ്ങി നിരവധി അമേരിക്കന്‍കമ്പനികളുടെ സഹായം വേണ്ടിയിരുന്നു. ഹാര്‍മണിഒഎസ് പുറത്തിറക്കിയവാര്‍ത്തപുറത്തുവിട്ട സിഎന്‍ബിസി പറയുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റംഉപയോഗിച്ചുള്ള ഫോണുകളും മറ്റും ആദ്യം ചൈനയില്‍ മാത്രമായിരിക്കുംലഭ്യമാക്കുക എന്ന് കമ്പനിയുടെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മേധാവി റിച്ചാഡ് യൂപറഞ്ഞു എന്നാണ്. പിന്നീട് ഇത് ആഗോളതലത്തില്‍ അവതരിപ്പിക്കും. എന്നാല്‍തങ്ങള്‍ ആന്‍ഡ്രോയിഡുമായുള്ള ബന്ധം തുടരുമെന്നും യൂ പറഞ്ഞു. എന്നാല്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ ഒട്ടും സമയം കളായാതെ പുതിയ ഓപ്പറേറ്റിങ്സിസ്റ്റത്തിലേക്കു മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.തങ്ങളുടെ സ്മാര്‍ട് ഫോണ്‍ വില്‍പന ഇടിയുന്നു എന്നതും, അമേരിക്കയുമായുള്ളപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയില്ല എന്നതുമൊക്കെയുണ്ടെങ്കിലും വാവെയ്സ്മാര്‍ട് ഫോണുകള്‍ മുറയ്ക്ക് ഇറക്കുന്നുണ്ട്. ചൈനയില്‍ പലരും ദേശഭക്തികാണിക്കാനായി വാവെയ് ഫോണുകള്‍ വാങ്ങുന്നു. ചില ചൈനീസ് കമ്പനികള്‍വിദേശ കമ്പനികളുടെ പ്രൊഡക്ടുകള്‍ വാങ്ങരുതെന്ന് ഉപദേശിക്കുന്നുമുണ്ട്. എന്നാല്‍ വാവെയുടെ നീക്കം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കുവഴിവയ്ക്കാമെന്നാണ് ടെക് നിരൂപകര്‍ വിലയിരുത്തുന്നത്.സ്വന്തമായി ഓപ്പറേറ്റിങ്സിസ്റ്റം ഇറക്കിയതോടെ വാവെയ്ക്ക് ഗൂഗിളിനെ ആശ്രയിക്കേണ്ടി വരില്ല എന്നത്നാടകീയമായ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസങ് ആണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാവ്. രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്. (പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. വാവെയ് പ്രശ്‌നത്തില്‍ പെട്ട സമയത്ത് ആപ്പിള്‍രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചിട്ടുണ്ടാകാം.) എന്നാല്‍ ഈ മൂന്നു കമ്പനികള്‍ക്കുപിന്നില്‍ പ്രധാനപ്പെട്ട പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ചൈനയില്‍നിന്നുള്ളവയാണ്. ഷഓമി, ഒപ്പോ, വിവോ, വണ്‍പ്ലസ് എന്നിങ്ങനെ നീളും ലിസ്റ്റ്. വാവെയ്ക്കു മാത്രമല്ല, ഈ ചൈനീസ് കമ്പനികള്‍ക്കും വേണ്ടിവന്നാല്‍ആന്‍ഡ്രോയിഡ് ഉപേക്ഷിച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഏറ്റെടുക്കാമെന്നത്ആന്‍ഡ്രോയിഡ് ഉടമയായ ഗൂഗിളിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ് എന്നാണ്ടെക്‌നോളജി അവലോകകര്‍ അഭിപ്രായപ്പെടുന്നത്.അതു കൂടാതെയാണ് അമേരിക്ക-ചൈന വിഭജനം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റംവിജയിച്ചാല്‍ അത് അമേരിക്കന്‍ കമ്പനികളുടെ കുത്തകയ്ക്ക് ഏല്‍ക്കുന്നകരുത്തന്‍ പ്രഹരം കൂടിയാകും. ഇതുവരെ എല്ലാ കമ്പനികള്‍ക്കും ആശ്രയിക്കാവുന്നഏക ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു പാതതുറക്കുകയാണ്. ഇന്റര്‍നാഷണല്‍ വിപണികളില്‍ എന്നായിരിക്കുംഹാര്‍മണിഒഎസ് എത്തുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായവിവരമൊന്നുമില്ല. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്വന്തം ഫോണ്‍ വാവെയ് എന്നുപുറത്തിറക്കുമെന്നതിനെക്കുറിച്ചും വിവരമൊന്നുമില്ല. എന്നാല്‍ സ്മാര്‍ട് ഫോണ്‍വിപണിയില്‍ വൻ ശക്തിയായി തീരാന്‍ സാധ്യതയുള്ളതാണ് ഹാര്‍മണിഒഎസ്എന്നു ചിലര്‍ വിശ്വസിക്കുന്നു.പക്ഷേ, ഹാര്‍മണിഒഎസിന് കാര്യങ്ങള്‍ അത്രസുഗമമാകണമെന്നില്ല. സാംസങ് ഇറക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തെപൂട്ടിക്കെട്ടിക്കാനാകുമെങ്കില്‍ വാവെയെ നിലയ്ക്കുനിർത്താനും ചിലപ്പോള്‍ഗൂഗിളിനായേക്കും. പക്ഷേ, വാവെയ് പിടിച്ചു നിന്നാല്‍ സാംസങ് പോലും സ്വന്തംഓപ്പറേറ്റിങ്സിസ്റ്റം ഇറക്കാനുള്ള വഴി പോലും തെളിയുകയും ചെയ്യും. ഇതെല്ലാംഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് വന്‍ തിരിച്ചടി നല്‍കിയേക്കാം

വാട്സാപ്പിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും പേരുകൾക്കൊപ്പം സ്വന്തം പേരുകൂടി കൂടി ചേർക്കാൻ ഫെയ്സ്ബുക്കിന്റെ പദ്ധതി.

വാട്സാപ്പിന്റേയുംഇൻസ്റ്റാഗ്രാമിന്റേയുംപേരുകൾക്കൊപ്പംസ്വന്തംപേരുകൂടികൂടിചേർക്കാൻഫെയ്സ്ബുക്കിന്റെപദ്ധതി.അതായത്ഇൻസ്റ്റാഗ്രാംഫ്രംഫെയ്സ്ബുക്ക്എന്നുംവാട്സാപ്പ്ഫ്രംഫെയ്സ്ബുക്ക്എന്ന്പേര്മാറ്റും. പക്ഷെഫെയ്സ്ബുക്കിന്റെഈതീരുമാനത്തിനെതിരെവിമർശനമുയരുന്നുണ്ട്.വാട്സാപ്പും, ഇൻസ്റ്റാഗ്രാമുംഫെയ്സ്ബുക്കിന്പുറത്ത്ജന്മംകൊണ്ടവയാണ്.ഫെയ്സ്ബുക്ക്അവയെപിന്നീട്സ്വന്തമാക്കുകയായിരുന്നു.ഇരുസേവനങ്ങൾക്കുംഉപയോക്താക്കൾക്കിടയിൽസ്വന്തമായവ്യക്തിത്വമുണ്ട്.അങ്ങനെയിരിക്കെഒരുപേര്മാറ്റംഅംഗീകരിക്കാനവില്ലെന്നാണ്വിമർശനം.ഈഉൽപ്പന്നങ്ങളുംസേവനങ്ങളുംഫെയ്സ്ബുക്കിന്റെഭാഗമാണ്എന്ന്വ്യക്തമാക്കാനാണ്തങ്ങൾആഗ്രഹിക്കുന്നത്എന്ന്കമ്പനിവക്താവ്പറഞ്ഞു.അതേസമയംസോഷ്യൽമീഡിയാരംഗത്ത്ഫെയ്സ്ബുക്ക്കുത്തകസ്വഭാവംകാണിക്കുന്നുണ്ടോഎന്ന്ഫെഡറൽട്രേഡ്കമ്മീഷൻഅന്വേഷിച്ചുവരികയാണ്. വിപണിയിലെമത്സരംഒഴിവാക്കാനുംമേധാവിത്വംസ്ഥാപിക്കുന്നതിനുമായിമറ്റ്എതിരാളികളെകയ്യടക്കുകയായിരുന്നോഎന്ന്കമ്മീഷൻപരിശോധിക്കുന്നുണ്ട്.ഇൻസ്റ്റാഗ്രാം, വാട്സാപ്പ്ആപ്പുകളുടെലോഗ്ഇൻസ്ക്രീനിലുംആപ്പിൾആപ്പ്സ്റ്റോറിലും, ഗൂഗിൾപ്ലേസ്റ്റോറിലുമാണ്ഫെയ്സ്ബുക്കിന്റെപേര്കൂടിപ്രത്യക്ഷപ്പെടുക.

ഒരു രാജ്യം തന്നെ ഹാക്ക് ചെയ്യപ്പെട്ടു:5 ദശലക്ഷം വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

ഏഴു ദശലക്ഷം ജനസംഖ്യയുള്ള ബള്‍ഗേറിയയിലെ 5 ദശലക്ഷം ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. ശരിക്കും ഒരു രാജ്യം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിലാണ് ഈ യൂറോപ്യന്‍ രാജ്യം. അഞ്ച്...

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....