Home LATEST 'ഗൂഗിള്‍ ചൈനയേയും അവരുടെ സൈന്യത്തേയും സഹായിക്കുന്നു.അമേരിക്കയേ അല്ല. ഭയങ്കരം!ഡോണള്‍ഡ് ട്രംപ് ഗൂഗിളിനെതിരെ

‘ഗൂഗിള്‍ ചൈനയേയും അവരുടെ സൈന്യത്തേയും സഹായിക്കുന്നു.അമേരിക്കയേ അല്ല. ഭയങ്കരം!ഡോണള്‍ഡ് ട്രംപ് ഗൂഗിളിനെതിരെ

ഗൂഗിളിന്റെ ഒരു ശാസ്ത്രജ്ഞന്‍ ചൈനയുടെ ശാസ്ത്ര സ്ഥാപനവുമായി സഹകരിച്ച് പുറത്തിറക്കിയ പ്രബന്ധം പുതിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. പ്രബന്ധത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ചൈനീസ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചേക്കാമെന്നും ചില സൂചനകളുണ്ട്. ചര്‍ച്ച മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നത് മറ്റാരുമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ്. അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നത്, ‘ഗൂഗിള്‍ ചൈനയേയും അവരുടെ സൈന്യത്തേയും സഹായിക്കുന്നു. അമേരിക്കയേ അല്ല. ഭയങ്കരം! എന്നാല്‍ ഇതിലെ സന്തോഷ വാര്‍ത്ത എന്താണെന്നു ചോദിച്ചാല്‍ ഗൂഗിള്‍ ആ സത്യസന്ധയല്ലാത്ത (crooked) ഹിലറി ക്ലിന്റനെയാണ് സഹായിച്ചത്, ട്രംപിനെയല്ല….അവസാനം എന്തു സംഭവിച്ചു?’ എന്നാണ്.

ചൈനീസ് അക്കാഡമി ഓഫ് സയന്‍സര്‍ പുറത്തുവിട്ട പ്രബന്ധത്തിന്റെ പ്രധാന വാദം ഒരു ‘സ്മാര്‍ട് ടാര്‍ഗറ്റ് സിലക്ഷന്‍ അസിസ്റ്റന്റിന്റെ’ സൃഷ്ടിയെ കേന്ദ്രീകരിച്ചാണ്. ടച്‌സ്‌ക്രീന്‍ ഉപകരണങ്ങളുടെ സഹായത്തോടെ മുൻപ് സാധ്യമല്ലാത്ത രീതിയില്‍ അതിവേഗം നീങ്ങുന്ന ലക്ഷ്യങ്ങളെയും തകര്‍ക്കാനാകുന്ന രീതിയില്‍ ടച്‌സ്‌ക്രീനിന്റെ ക്ഷമത വർധിപ്പിക്കാമെന്നാണ് വാദം. സൗത് ചൈന മോണിങ് പോസ്റ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. പ്രവര്‍ത്തന സജ്ജമായാല്‍ ഇത് ചൈനയുടെ ജെ-20 സ്റ്റെല്‍ത് ഫൈറ്റര്‍ വിമാനങ്ങളില്‍ ഫിറ്റു ചെയ്യപ്പെട്ടേക്കാമെന്നാണ് വാദം. അക്കാഡമിക്കൊപ്പം സഹായിച്ച ഗൂഗിളിന്റെ ശാസ്ത്രജ്ഞന്റെ പേര് ഷുമിന്‍ സായ് (Shumin Zhai) എന്നാണ്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രധാന ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് അദ്ദേഹം. (ഹ്യൂമന്‍-കംപ്യൂട്ടര്‍ ഇന്ററാക്ഷന്‍ ഗവേണണ ശാസ്ത്രജ്ഞന്‍ എന്നാണ് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേജ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.) എഐ വിഭാഗത്തില്‍ അദ്ദേഹം ഇന്‍പുട്ട് രീതികളില്‍ ഗവേഷണങ്ങള്‍ നയിക്കുന്നു. ടച്‌സ്‌ക്രീനിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അവഗാഹം ഗവേഷണ പേപ്പറുകളില്‍ കാണാം.പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ശത്രു വിമാനങ്ങളെയും മിസൈലുകളെയും പോലെ ചലിക്കുന്ന ലക്ഷ്യങ്ങളെ ലാക്കാക്കി ആയുധം തൊടുക്കുമ്പോള്‍ കൃത്യത നിലവിലുളളതിനെക്കാള്‍ 80 ശതമാനം വരെ കൂടിയേക്കുമെന്നാണ് പറയുന്നത്. പുതിയ ടച്‌സ്‌ക്രീന്‍ ടെക്‌നോളജി, സൈനിക തലത്തില്‍ കൂടാതെ, വിദ്യാഭ്യാസരംഗത്തും ഡിജിറ്റല്‍ വിനോദങ്ങളിലും മെഡിക്കല്‍ രംഗത്തു പോലും ഉപകാരപ്പെട്ടേക്കാമെന്നും പറയുന്നു. പത്രവാര്‍ത്തയെത്തുടര്‍ന്ന് ചൈനീസ് അക്കാഡമി പ്രബന്ധം പിന്‍വലിച്ചു. സൗത് ചൈനാ മോണിങ് പോസ്റ്റ് പറയുന്നത് ഗവേഷണ പ്രബന്ധത്തിന് യുദ്ധരംഗത്തടക്കം സാധ്യതകളുണ്ട് എന്നാണ് ചൈനീസ് അക്കാഡമി ആദ്യം പറഞ്ഞതെന്നാണ്.ഈ പ്രബന്ധവുമായുള്ള തങ്ങളുടെ ബന്ധം ഗൂഗിള്‍ ശരിവച്ചു. എന്നാല്‍ ഇതില്‍ സൈനിക രംഗത്തെ ഒന്നുമായും ഇതിനെ ബന്ധിപ്പിക്കാനാകില്ലെന്നും അവര്‍ പ്രതികരിച്ചു. ആപ്പുകളില്‍ വിരലൊ, സ്റ്റൈലസോ ഉപയോഗിച്ചു നടത്തുന്ന നാവിഗേഷനാണിത് ഉപകരിക്കുക എന്നും കമ്പനി വ്യക്തമാക്കി. ചൈനയുടെ ജെ-20 ആദ്യമായി പറന്നുയര്‍ന്നത് 2011ല്‍ ആണ്. അതിന് ഒരു കൂറ്റന്‍ ടച്‌സ്‌ക്രീനും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ പോകുന്ന റഫാല്‍ ( Dassault Rafale) വിമാനങ്ങള്‍ക്കും ടച്‌സ്‌ക്രീന്‍ ടെക്‌നോളജിയുണ്ട്. ഇത്തരം വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് പല തരത്തിലുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ഒരുമിപ്പിച്ച് ആക്രമണങ്ങള്‍ നടത്താനാകും. സ്വന്തം വിമാനത്തിന്റെ പറക്കല്‍, എന്തെല്ലാം ആയുധങ്ങളാണ് വിമാനത്തില്‍ നിന്ന് തൊടുക്കാനാകുക, യുദ്ധരംഗത്ത് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ഏകീകരിച്ച് അനുയോജ്യമായ രീതിയില്‍ ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യാൻ പുതിയ ടെക്‌നോളജി വരുമ്പോള്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.

ട്രംപിനെ ചൊടിപ്പിച്ചതെന്ത്?

അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അമേരിക്കയ്ക്കു ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതു കൂടാതെ, തങ്ങളുടെ പ്രധാന ശത്രുക്കളിലൊരാളായ ചൈനയെ സഹായിച്ചിരിക്കാമെന്ന ആരോപണമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതാദ്യമായി അല്ല കമ്പനിയുടെ ഗവേഷണം ചൈനയ്ക്കു ഗുണകരമായേക്കാമെന്ന ആരോപണം ഉയരുന്നത്. ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചാല്‍ അത് ചൈനീസ് മിലിറ്ററിക്ക് പരോക്ഷമായി ഗുണകരമാകുമെന്ന് അമേരിക്കയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്, ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു. ഇതു കൂടാതെ 2018ല്‍ അമേരിക്കന്‍ സേനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിനോട് സഹകരിക്കാന്‍ കമ്പനി വിസമ്മതിക്കുകയും ചെയ്തിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ വിശകലനം ചെയ്യാന്‍ സഹകരിക്കണമെന്നാണ് അമേരിക്കന്‍ മിലിറ്ററി ഗൂഗിളിനോട് ആവശ്യപ്പെട്ടത്. ബെയ്ജിങ്ങിലെ തങ്ങളടുടെ ആര്‍ട്ടിഫിഷ്യല്‍ ലാബ് ഗൂഗിള്‍ 2017ല്‍ ആണ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...