Home LATEST കോടീശ്വരൻമാരെ മാത്രം ലക്ഷ്യംവെച്ച് ഗള്‍ഫ്‌സ്ട്രീം പുതിയ ജെറ്റ് വിമാനം പുറത്തിറക്കുന്നു

കോടീശ്വരൻമാരെ മാത്രം ലക്ഷ്യംവെച്ച് ഗള്‍ഫ്‌സ്ട്രീം പുതിയ ജെറ്റ് വിമാനം പുറത്തിറക്കുന്നു

ലോകത്തെ കോടീശ്വരൻമാരെ മാത്രം ലക്ഷ്യംവെച്ച് വ്യോമയാന കമ്പനിയായ ഗള്‍ഫ്‌സ്ട്രീം പുതിയ ജെറ്റ് വിമാനം ജി600 പുറത്തിറക്കുന്നു. ശബ്ദത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ ശേഷിയുണ്ട് ഈ അത്യാഢംബര ചെറുവിമാനത്തിന്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഇവരുടെ ജി 600 ആകാശത്ത് പറക്കാന്‍ തയാറെടുക്കുകയാണ്. 19 യാത്രക്കാരെ വഹിച്ച് ലണ്ടന്‍ മുതല്‍ ടോക്യോ വരെ (12038 കിലോമീറ്റർ) നിര്‍ത്താതെ പറക്കാന്‍ ജി600 വിമാനങ്ങള്‍ക്കാകും. പരമാവധി വേഗം 0.9 മാക് (മണിക്കൂറില്‍ 1277.88 കിലോമീറ്റർ) ആണ്. ലോകത്തിലെ വമ്പന്‍ പണക്കാരുടെ ഇഷ്ട വിമാന ബ്രാന്‍ഡുകളിലൊന്നാണ് ഗള്‍ഫ്‌സ്ട്രീം എയറോസ്‌പേസ് കോര്‍പറേഷന്‍. സൗദി അടക്കമുള്ള പശ്ചിമേഷ്യയിലെ അതിസമ്പന്നരുടെ സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ പലതും ഇവരുടേതാണ്. 96 അടി നീളമുള്ള ഈ ജെറ്റില്‍ ഒരേ സമയം ഒമ്പത് പേര്‍ക്ക് ഉറങ്ങാനുള്ള സൗകര്യവുമുണ്ട്. ചിറകിന് ആകെ 94 അടി നീളമുണ്ടെങ്കില്‍ 28 ഇഞ്ച് വലുപ്പമുള്ള ജനലുകള്‍ വിശാലമായ ആകാശ കാഴ്ച്ചകളും യാത്രികര്‍ക്ക് സമ്മാനിക്കും. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളിലും ഏറെ മുൻപിലാണ് ജി600.ഇത്തരം ജെറ്റ് വിമാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ യാത്രക്കാര്‍ക്ക് ജെറ്റ് ലാഗ് എന്ന അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. വളരെ ഉയരത്തില്‍ പറക്കുമ്പോള്‍ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടുന്നതും മര്‍ദത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന് കാരണം. എന്നാല്‍ ജി600ലെ യാത്രികര്‍ക്ക് ഇത്തരം യാതൊരു പ്രശ്‌നങ്ങളുമുണ്ടാകില്ല. 51000 അടി ഉയരത്തില്‍ പറക്കുമ്പോഴും 4850 അടി ഉയരത്തിലെ അന്തരീക്ഷമര്‍ദവും ഓക്‌സിജനുമായിരിക്കും ജി 600 ലുണ്ടാവുക. ഓരോ രണ്ട് മിനിറ്റിലും പുതിയ ഓക്‌സിജന്‍ വിമാനത്തിനുള്ളിലേക്ക് വരികയും ചെയ്യും. ഇതോടെ ലക്ഷ്യസ്ഥാനത്തെത്തുമ്പോഴും യാതൊരു ക്ഷീണവും യാത്രികര്‍ക്ക് അനുഭവപ്പെടുകയില്ല. ഓരോ വിമാനത്തിന്റെയും ഇന്റീരിയറും മറ്റും വാങ്ങുന്നവരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക. രണ്ടര വര്‍ഷമെടുത്ത് നിര്‍മിക്കുന്ന ജി600ന് 5.8 കോടി ഡോളറാണ് (ഏകദേശം 397.65 കോടി രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...