Home LATEST ഭൂമിയിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ് പുതിയ അന്വേഷണത്തിലേക്ക്

ഭൂമിയിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ് പുതിയ അന്വേഷണത്തിലേക്ക്

ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പായ ഫൈവ് ഹണ്ട്രഡ് മീറ്റർ അപ്പേർച്ചർ സ്പെറിക്കൽ റേഡിയോ ടെലിസ്കോപ് (FAST- ഫാസ്റ്റ്) ഇനി അന്യഗ്രഹ ജീവന്റെ അടയാളങ്ങൾ അന്വേഷിക്കുന്നതിനൊപ്പം ഭൂമിയ്ക്ക് സമാനമായി സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളെയും തിരയും. ഇതിനായി ഭൂമിയിൽ നിന്നും 100 പ്രകാശവർഷം ദൂരം വരെ ടെലിസ്കോപ്പ് പരിശോധന നടത്തും.ചൈനയിലേയും ഫ്രാൻസിലേയും ഗവേഷകരാണ് റിസർച്ച് ഇൻ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് എന്ന ജേണലിൽ തങ്ങളുടെ സ്വപ്ന പദ്ധതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.ജല ലഭ്യതയും അഭികാമ്യമായ താപനിലയും കാന്തിക വലയവും ഉള്ള ജീവൻ സാധ്യമാവുന്ന ഗ്രഹങ്ങളെ കുറിച്ച് ഗവേഷകർക്കിടയിൽ താല്പര്യമേറെയാണ്. ഫാസ്റ്റിലെ ചീഫ് സയന്റിസ്റ്റും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ നാഷണൽ ആസ്ട്രോണമിക്കൽ ഓബ്സർവേട്ടറീസിലെ ഗവേഷകനുമായ ലി ഡി പറഞ്ഞു.ഭൂമിയിലെ കാന്തിക വലയമാണ് കോസ്മിക് കിരണങ്ങളിൽ നിന്നും ഇവിടുത്തെ ജീവനെ സംരക്ഷിക്കുന്നത്. ഭൂമിയുടെ ഭ്രമണം നിലച്ചാൽ ഈ കാന്തിക വലയം ഇല്ലാതാവും. കാന്തിക വലയത്തിന്റെ സംരക്ഷണമില്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് സൗരക്കാറ്റ് വീശും. ഇതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം ജീവിവർഗങ്ങൾക്കുമേൽ ശക്തമായ കോസ്മിക് കിരണങ്ങളേൽക്കും അതിനെ അതിജീവിക്കാൻ ഒന്നിനുമാവില്ല. ലി ഡി പറഞ്ഞു.4000 ൽ അധികം അന്യഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിൽ തന്നെ ബുധൻ, ഭൂമി, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ കാന്തികവലയമുള്ള ഗ്രഹങ്ങളാണ്. കാന്തിക സംരക്ഷണമുള്ള ഗ്രഹങ്ങളിൽ ജീവന്റെ സാധ്യതകൾ അറിയാനാവുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.സൗരയൂഥത്തിലെ കാന്തികശക്തിയുള്ള ഗ്രഹങ്ങൾ ശക്തമായ റേഡിയോ സിഗ്നലുകളുടെ ഉറവിടങ്ങളാണ്. അന്യഗ്രഹങ്ങളുടെ രൂപഘടനയും സ്വഭാവവും തിരിച്ചറിയുന്നതിനാണ് അവയിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ പഠിക്കുന്നത്.ഫാസ്റ്റ് ടെലിസ്കോപ്പ് ഇതിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ലി പറയുന്നു. ഒരു അന്യഗ്രഹത്തിൽ നിന്നുള്ള റേഡിയോ റേഡിയേഷൻ തിരിച്ചറിയാനും അതിന്റെ കാന്തികവലയം സ്ഥിരീകരിക്കാനും സാധിച്ചാൽ അത് ഏറെ പ്രധാനപ്പെട്ടൊരു കണ്ടെത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...