Home LATEST ജോലി ജോലി വേണ്ടവർക്കും ജോലിക്കാരെ വേണ്ടവർക്കും:സ്കിൽ രജിസ്റ്ററി മൊബൈൽആപ്പ്

ജോലി ജോലി വേണ്ടവർക്കും ജോലിക്കാരെ വേണ്ടവർക്കും:സ്കിൽ രജിസ്റ്ററി മൊബൈൽആപ്പ്

വീട്ടിലെ തകരാറിലായ പൈപ്പ് നന്നാക്കാനും കേടായ സ്വിച്ച് മാറ്റിവെക്കാനും ആളുകളെ തേടി നടന്നുവലഞ്ഞവർ കുറച്ചൊന്നുമായിരിക്കില്ല. ദിവസങ്ങളുടെ അലച്ചിലിനൊടുവിലാകും ഒരാളെ കണ്ടെത്തുന്നതുതന്നെ. പണിക്കാരെ കണ്ടെത്താൻ എന്തെങ്കിലും എളുപ്പവഴിയുണ്ടായിരുന്നെങ്കിലെന്നു ആരും ചിന്തിച്ചുപോകുന്ന സ്ഥിതി. അതുപോലെ, തൊഴിൽനന്നായി അറിയാമെങ്കിലും അവസരം കിട്ടാത്തവരും നമുക്കിടയിലുണ്ട്.
ഇത്തരക്കാരെ കൂട്ടിയോജിപ്പിച്ച് സ്കിൽ രജിസ്റ്ററി മൊബൈൽആപ്പ് വരുന്നു. തൊഴിൽവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) തയ്യാറാക്കിയ സ്കിൽ രജിസ്റ്ററി വഴി ദൈനംദിന ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്ക് തൊഴിലാളികളെ കണ്ടെത്താം, ഒപ്പം തൊഴിലും നേടാം.

ആദ്യം 24 സേവനങ്ങൾ

ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപ്പന്റർ, പെയിന്റർ, തെങ്ങുകയറ്റക്കാർ, ഡേ കെയർ-വീട്ടിൽ കുട്ടികളുടെ സംരക്ഷണം, ഡ്രൈവർ, ഗാർഡനിങ് ആൻഡ് ലാൻഡ് സ്കേപിങ്, ഹോം ക്ലീനിങ്/ഹൗസ് കീപ്പിങ്, ഹൗസ് മെയ്ഡ്, ലോണ്ടറി ആൻഡ് അയണിങ്, മേസ്തിരിപ്പണി, വയോജനങ്ങളുടെ സംരക്ഷണം-വീടുകളിലും ആശുപത്രികളിലും, ഗ്രാസ് കട്ടിങ്, വീടുകളിൽ വന്നുള്ള മൊബൈൽ ബ്യൂട്ടിപാർലർ സർവീസ്, ടെലിവിഷൻ റിപ്പയർ ആൻഡ് ഇസ്റ്റലേഷൻ, ഫാൻ, അയൺബോക്സ്, കംപ്യൂട്ടർ, എയർ കണ്ടീഷണർ, മിക്സർ ആൻഡ് ഗ്രൈൻഡർ, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ എന്നിവയുടെ റിപ്പയർ ആൻഡ് സർവീസ്, വീടുകളിലെത്തി ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എന്നിവ പരിശോധിക്കുന്ന സാന്ത്വനം ഹെൽത്ത് ചെക്ക്അപ്പ് എന്നീ മേഖലകളിൽ തൊഴിലറിയാവുന്നവരുടെ സേവനം ഞൊടിയിടയിൽ ജനങ്ങൾക്ക് മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കും.

ഇടനിലക്കാരില്ല

വ്യവസായ പരിശീലനവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇടനിലക്കാരില്ലാതെ ആർക്കും സ്വന്തം കഴിവനുസരിച്ചുള്ള തൊഴിൽ കണ്ടെത്താൻ പദ്ധതി സഹായിക്കും.
ഐ.ടി.ഐ., കുടുംബശ്രീ എന്നിവിടങ്ങളിൽനിന്ന് തൊഴിൽ പരിശീലനം നേടിയ സർട്ടിഫൈഡ് ടെക്നീഷ്യന്മാരെ അതത് വകുപ്പുകളാണ് സാക്ഷ്യപ്പെടുത്തുക. തൊഴിലറിയാമെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും രജിസ്റ്ററിയിലുൾപ്പെടുത്തും. അവർക്ക് തൊഴിൽ പരിചയമുണ്ടെന്ന് വാർഡംഗം സാക്ഷ്യപ്പെടുത്തിയാൽ മതി.

എങ്ങനെ രജിസ്റ്റർ ചെയ്യാം

ഗൂഗിളിൽ നിന്ന് പ്ലേസ്റ്റോർ വഴി SKILL REGISTRY ആപ്പ് ഡൗൺലോഡ്ചെയ്യുക
അടിസ്ഥാനവിവരങ്ങൾ രേഖപ്പെടുത്തുക
മൊബൈൽ നമ്പറും വൺ ടൈം പാസ്വേഡും (ഒ.ടി.പി.) ഉപയോഗിച്ച് ലോഗിൻ ചെയ്യുക
പ്രൊഫൈൽ തയ്യാറാക്കുക. സർവീസ്, ഫീസ് വിവരങ്ങളും ഉൾപ്പെടുത്തുക. സർട്ടിഫിക്കറ്റ്, തിരിച്ചറിയൽകാർഡ്-ആധാർ/ഇലക്ഷൻ, മേൽവിലാസം, ഫോട്ടോ എന്നിവ നിർബന്ധമായും നൽകണം.
ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് സേവനത്തിന് റേറ്റിങ് നൽകാനുള്ള അവസരമുണ്ട്. കൂടുതൽ റേറ്റിങ് കിട്ടുന്നവർക്ക് തൊഴിൽ സാധ്യതയേറും. ഒരേ തൊഴിൽചെയ്യുന്ന ഒന്നിലേറെപ്പേരെ ആപ്പിൽ കാണാം. അവരുടെ പരിചയവും ഫീസും നോക്കി ജോലിക്കായി തിരഞ്ഞെടുക്കാം.

ഓർക്കുക

ആദ്യഘട്ട സേവനം തിരുവനന്തപുരം ജില്ലക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റുജില്ലക്കാർക്കും ആപ്പ് ഡൗൺലോഡ് ചെയ്യാം. എന്നാൽ, രജിസ്റ്റർചെയ്ത് ഉപയോഗിക്കാനാകില്ല.
തിരുവനന്തപുരം ജില്ലയിലേത് പൈലറ്റ് പ്രോജക്ടാണ്. കൂടുതൽ സേവനമേഖലകളുൾപ്പെടുത്തിയും പ്രവർത്തന പുരോഗതി വിലയിരുത്തിയും ആറുമാസത്തിനകം മറ്റു ജില്ലകളിലും മൊബൈൽ രജിസ്റ്ററി ലഭ്യമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും തൊഴിൽമന്ത്രി
ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...