Home LATEST ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ ഒരുക്കം പൂർത്തിയായി:വിക്ഷേപണം 15ന്

ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ ഒരുക്കം പൂർത്തിയായി:വിക്ഷേപണം 15ന്

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ ഒരുക്കം ശ്രീഹരിക്കോട്ടയിൽ പൂർത്തിയായി. പൂർണസജ്ജമായ ഉപഗ്രഹത്തിന്‍റെ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. 1000 കോടി ചെലവിട്ടാണ് ചാന്ദ്രയാൻ 2 ദൗത്യം യാഥാർഥ്യമാക്കുന്നത്. 15ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിക്കുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചാന്ദ്രയാൻ 2ന്‍റെ ഭാഗമായുള്ളത്. ജി.എസ്.എൽ.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 ആണ് ചാന്ദ്രയാനെ ഭ്രമണപഥത്തിലെത്തിക്കുക. 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളതാണ് മാർക് 3 റോക്കറ്റ്.സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. വിക്രം എന്നാണ് ലാൻഡർ ഘടകത്തിന് പേര്. ചാന്ദ്രയാൻ ഒന്നിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു അവലംബിച്ചത്. 3.84 ലക്ഷം കിലോ മീറ്റർ സഞ്ചരിച്ചാണ് ചന്ദ്രയാൻ 2 ലക്ഷ്യത്തിലെത്തുക.ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ ഘടകത്തിന് പ്രഗ്യാൻ എന്നാണ് പേരിട്ടത്. 27 കിലോ ഗ്രാം ഭാരവും ആറ് ചക്രക്കാലുകളുമുള്ള പ്രഗ്യാൻ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണം നടത്തുക. ക്യാമറകളും ചന്ദ്രനിലെ മണ്ണിനെ കുറിച്ച് പഠിക്കാനുള്ള സംവിധാനവും പ്രഗ്യാനിലുണ്ട്. ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്. 2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...