Home LATEST ആമസോണിൽ വ്യാജ റിവ്യൂ:യുഎസ് അധികൃതരുടെ കത്ത്

ആമസോണിൽ വ്യാജ റിവ്യൂ:യുഎസ് അധികൃതരുടെ കത്ത്

ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾമികച്ചതാണെന്ന് കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ അഭിപ്രായങ്ങൾ തടയുന്നതിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ആമസോൺ സിഇഒ ജെഫ് ബെസോസിന് യുഎസ് അധികൃതർ കത്തയച്ചു. ആമസോൺ വ്യാജ റിവ്യൂകൾ കണ്ടെത്തുന്നതും തടയുന്നതും അവയോട് പ്രതികരിക്കുന്നതും എങ്ങിനെയാണ് എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് കൊമേഴ്സ് കമ്മിറ്റി ചെയർമാൻ ഫ്രാങ്ക് പാല്ലോൺ ജൂനിയറും കമ്മറ്റിയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ പാനൽ മേധാവി ജാൻ ഷാകോവ്സ്കിയുമാണ് കത്തയച്ചത്.ഇത്തരം പ്രവൃത്തികളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇനിയുമേറെ ചെയ്യാൻ ആമസോണിന് സാധിക്കും. ഈ പ്രശ്നത്തെ നേരിടാൻ എന്തൊക്കെ നടപടികളാണ് നിങ്ങളുടെ കമ്പനി സ്വീകരിച്ചത് എന്നറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഉപയോക്താക്കളെ മാത്രമല്ല വിപണിയിലുള്ള മറ്റ് കമ്പനികളെയും അത് ബാധിക്കുന്നുണ്ടെന്നും . ഇരുവരും കത്തിൽ പറഞ്ഞു.ആമസോണിൽ ഉൽപ്പന്നങ്ങളെ കുറിച്ച് നല്ല അഭിപ്രായം കമന്റ് ചെയ്യുന്നതിന് കമ്പനികൾ കാശ് മുടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിച്ച്? (which?) എന്ന ഉപഭോക്തൃ സംഘം നടത്തിയ അന്വേഷണത്തിൽ ആയിരക്കണക്കിന് വ്യാജ അഭിപ്രായങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ആമസോണിലെ പല ജനപ്രിയ വിഭാഗങ്ങളിലും അധികം പ്രശസ്തമല്ലാത്ത ബ്രാന്റുകൾക്ക് പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.ആമസോണിലെ നല്ല ഉൽപ്പന്നങ്ങൾക്കെന്ന പേരിൽ നൽകുന്ന ആമസോൺസ് ചോയ്സ് ലേബലിന്റെ ഉപയോഗം എങ്ങനെയാണ് എന്ന് വിശദീകരിക്കാനും ഭരണകർത്താക്കൾ കത്തിൽ ആവശ്യപ്പെടുന്നു. കാരണം ആമസോൺ ചോയ്സ് ലേബലുള്ള പല ഉൽപ്പന്നങ്ങളും ഗുണമേന്മയില്ലാത്തതാണെന്നും തകരാറുകളുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഉൽപ്പന്നങ്ങളെ സംബന്ധിച്ച് മറ്റുള്ളവർ ഓൺലൈനിൽ നടത്തുന്നഅഭിപ്രായപ്രകടനങ്ങൾക്ക് ഉപയോക്താക്കളുടെ വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കാനാവും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റിദ്ധരിപ്പിക്കൽ ശ്രമങ്ങളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാൻ ആമസോൺ കാര്യമായി ശ്രമിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...