Home LATEST ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനുവാദമില്ലാതെ നുഴഞ്ഞുകയറി ലക്ഷക്കണക്കിന് ആപ്പുകള്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനുവാദമില്ലാതെ നുഴഞ്ഞുകയറി ലക്ഷക്കണക്കിന് ആപ്പുകള്‍

ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ ഫോൺ സെറ്റിങ്സിലെ പെർമിഷൻ മാനേജർ വഴി സാധ്യമാണെന്ന് പറയാറുണ്ട്. അനുവാദം നൽകിയാൽ മാത്രമേ ഫോൺ കോൾലിസ്റ്റിലേക്കും, എസ്എംഎസുകൾ വായിക്കാനും, മെമ്മറിക്കാർഡിലെ ഡാറ്റ പരിശോധിക്കാനുമെല്ലാം ആപ്ലിക്കേഷനുകൾക്ക് സാധിക്കൂ എന്ന് കരുതിയെങ്കിൽ തെറ്റി.ആൻഡ്രോയിഡ് ഫോണുകളിലെ പെർമിഷൻ സംവിധാനത്തിന്റെ പോരായ്മ മുതലെടുത്ത് ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകൾ ഫോണുകളിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നാണ് ഗവേഷർ പറയുന്നത്.

നുഴഞ്ഞുകയറ്റം ഇങ്ങനെ

പെർമിഷൻ മാനേജർ വഴി ഒരു ആപ്ലിക്കേഷന് കോൾ ലിസ്റ്റ് പരിശോധിക്കാനുള്ള അനുവാദം വിലക്കിയാൽ.അതേകാര്യത്തിന് അനുവാദം ലഭിച്ച മറ്റൊരു ആപ്ലിക്കേഷനിൽ നിന്നും ആദ്യ ആപ്ലിക്കേഷൻ കോൾ ലിസ്റ്റ് വിവരങ്ങൾ ശേഖരിക്കുന്നു.രണ്ട് ആപ്പുകൾക്കും ലഭ്യമാകും വിധം ഒരു ഫോൾഡർ വഴിയാണ് ഈ വിവരക്കൈമാറ്റം നടക്കുക. ആ ആപ്പിന്റെ സുരക്ഷിതത്വത്തിനും യാതൊരു ഉറപ്പുമുണ്ടാവില്ല.സമാനമായ സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് കിറ്റ് വഴി നിർമിച്ച ആപ്ലിക്കേഷനുകൾക്കാണ് ഈ രീതിയിൽ പരസ്പരം വിവര ശേഖരണം സാധ്യമാവുക.സാംസങിൽ നിന്നും ഡിസ്നിയിൽ നിന്നുമുള്ള ആപ്ലിക്കേഷനുകൾ കോടിക്കണക്കിനാളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് പ്രൈവസികോൺ 2019 കോൺഫറൻസിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു. ഈ ആപ്ലിക്കേഷനുകൾ ചൈനീസ് സ്ഥാപനമായ ബൈദു, അനല്റ്റിക്സ് സ്ഥാപനമായ സാൽമോൺ ആഡ്സ് എന്നിവയുടെ സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് കിറ്റ് ആണ് ഉപയോഗിക്കുന്നത്. ഇതുവഴി ആപ്പുകൾക്ക് ഫോണിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ അവയുടെ സെർവറുകളിൽ നിന്നും സെർവറുകളിലേക്ക് കൈമാറാൻ സാധിക്കും.ഗവേഷകർ അവതരിപ്പിച്ച ഒരു കൂട്ടം സുരക്ഷാപ്രശ്നങ്ങളുടെ കൂട്ടത്തിൽ ഒന്നുമാത്രമാണിത്.നിങ്ങളുടെ നെറ്റ് വർക്കിങ് ചിപ്പിന്റേയും റൂട്ടറിന്റേയും മാക്ക് അഡ്രസുകൾ, എസ്എസ്ഐഡി എന്നിവ ശേഖരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള തകരാറുകളും ഇക്കൂട്ടത്തിലുണ്ട്. ഷട്ടർ ഫ്ലൈ എന്ന ഫോട്ടോ ആപ്ലിക്കേഷൻ ഫോണിൽ അനുവാദമില്ലാതെ തന്നെ ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അതിന്റെ സെർവറുകളിലേക്ക് അയക്കുന്നുണ്ട് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാദം കമ്പനി നിഷേധിച്ചു.എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് ക്യുവിൽ പരിഹാരം കണ്ടിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഈ പ്രശ്നത്തെ കുറിച്ച് ഇവർ ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്.എന്നാൽ ഉപയോഗത്തിലിരിക്കുന്ന പല ആൻഡ്രോയിഡ് ഫോണുകളിലും ആൻഡ്രോയിഡ് ക്യൂ അപ്ഡേറ്റ് ഉണ്ടാവില്ല.പുതിയ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രം സംരക്ഷണം ലഭിച്ചാൽ പോരെന്നും ഈ വിഷയത്തിൽ ഗൂഗിൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു.ഇന്റർനാഷണൽ കംപ്യൂട്ടർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ യൂസബിൾ സെക്യൂരിറ്റി ആന്റ് പ്രൈവസി ഗ്രൂപ്പ് ആണ് ഈ പഠനറിപ്പോർട്ട് അവതരിപ്പിച്ചത്. ഇവരുടെ വെളിപ്പെടുത്തലുകളിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...