Home LATEST രാജ്യങ്ങൾ റഷ്യയുടെ എസ്–400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ: അമേരിക്കക്ക് ഭീഷണി

രാജ്യങ്ങൾ റഷ്യയുടെ എസ്–400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ: അമേരിക്കക്ക് ഭീഷണി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമേരിക്കയ്ക്ക് തലവേദനയായ റഷ്യൻ ആയുധമാണ് എസ്–400. അമേരിക്കയിൽ നിന്നു സ്ഥിരമായി ആയുധങ്ങളും പോർവിമാനങ്ങളും വാങ്ങിയിരുന്ന, വാങ്ങാനിരിക്കുന്ന രാജ്യങ്ങൾ പോലും റഷ്യയുടെ എസ്–400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ പോകുകയാണ്. ഇതു തടയാൻ വേണ്ടതെല്ലാം അമേരിക്ക ചെയ്യുന്നുണ്ട്. നിലവിൽ എസ്–400 വാങ്ങാനിരിക്കുന്ന തുർക്കിക്കെതിരെ അമേരിക്ക രംഗത്തുവന്നെങ്കിലും പരാജയപ്പെട്ടു. ഓർഡർ ചെയ്ത എസ്–400 യൂണിറ്റുകൾ അടുത്ത ആഴ്ച തന്നെ തുർക്കിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങൾ നൽകാമെന്ന ഓഫറുകളെ മറികടാന്നാണ് തുർക്കി റഷ്യയിൽ നിന്ന് എസ്–400 വാങ്ങാൻ തീരുമാനിച്ചത്. എസ്–400 യൂണിറ്റുകള്‍ വഹിച്ച് റഷ്യൻ സൈനിക കേന്ദ്രത്തില്‍ നിന്നു പറന്നുയരുന്ന കാർഗോ വിമാനം അടുത്ത പത്ത് ദിവസത്തിനുള്ളിൽ തുർക്കിയിലേക്ക് എത്തും. ഇതിന്റെ തന്നെ അടുത്ത തലമുറ (എസ്–500) നിര്‍മിക്കുന്നതിന് തുർക്കി റഷ്യയ്ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളും (എസ്‌യു–57) തുർക്കിക്ക് നൽകിയേക്കും. ഈ പോർവിമാനം റഷ്യക്ക് പുറത്തുനിന്നു വാങ്ങുന്ന ആദ്യ രാജ്യവും തുർക്കിയാകും. അതേസമയം, റഷ്യയുമായി തുർക്കി കൂടിയാൽ അമേരിക്കയുടെ പോർവിമാനം എഫ്–35 ന്റെ രഹസ്യങ്ങൾ ചോരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകുന്നുണ്ട്.റഷ്യയിൽ നിന്നു എസ്–400 വാങ്ങിയാൽ അത്യാധുനിക പോർവിമാനമായ എഫ്–35 നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കൻ നിലപാട്. എന്നാൽ എസ്–400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാൻ സർക്കാർ തയാറായില്ല.അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്–35 പോർവിമാനങ്ങൾ വരെ എസ്–400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും. 2017ലാണ് 2.5 ബില്ല്യന്‍ ഡോളറിന് എസ്–400 പ്രതിരോധ സിസ്റ്റം വാങ്ങാൻ തുർക്കി തീരുമാനിക്കുന്നത്. ഇതോടൊപ്പം തന്നെ എഫ്–35 പോർവിമാനങ്ങൾ നല്‍കാമെന്ന് അമേരിക്കയും വാഗ്ദാനം നൽകിയിരുന്നു.റഷ്യയിൽ നിന്ന് ഇന്ത്യയും തുർക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്–400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്നോളജികളിൽ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്ക ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്–400. സിറിയിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാൽ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുളളവയാണെന്നു മനസ്സിലാക്കിത്തരാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...