Home LATEST ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ റ​ഷ്യ​ൻ ഏ​ജ​ൻ​സി പ​രി​ശീ​ലി​പ്പി​ക്കും

ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ റ​ഷ്യ​ൻ ഏ​ജ​ൻ​സി പ​രി​ശീ​ലി​പ്പി​ക്കും

ബ​ഹി​രാ​കാ​ശ​ത്ത് മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ റ​ഷ്യ​ൻ ഏ​ജ​ൻ​സി പ​രി​ശീ​ലി​പ്പി​ക്കും. നേ​ര​ത്തെ അ​മേ​രി​ക്ക, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ റ​ഷ്യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഐ.​എ​സ്.​ആ​ർ.​ഒ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ ഉ​പ ഏ​ജ​ൻ​സി​യാ​യ ഗ്ലാ​വ്കോ​സ്മോ​സു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.ഇ​ന്ത്യ​ക്കാ​ര​നാ​യ രാ​കേ​ഷ് ശ​ർ​മ​യെ റ​ഷ്യ​യാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ കീ​ഴി​ലെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് എ​യ്റോ​സ്പേ​സ് മെ​ഡി​സി​ൻ റ​ഷ്യ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്. ഗ്ലാ​വ്കോ​സ്മോ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​ദാ​ലി​യ​യും ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ഹ്യൂ​മ​ൻ സ്പേ​സ് ഫ്ലൈ​റ്റ് സ​െൻറ​ർ ഡ​യ​റ​ക്ട​റും മ​ല​യാ​ളി​യു​മാ​യ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ സെ​ല​ക്ഷ​ൻ, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, പ​രി​ശീ​ല​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ റ​ഷ്യ​ൻ ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്നാ​യി​രി​ക്കും ന​ട​ത്തു​ക. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക. വ്യോ​മ​സേ​ന​യി​ൽ​നി​ന്നാ​യി​രി​ക്കും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ആ​ദ്യ ര​ണ്ടു ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ത്യ​ൻ എ​യ്റോ​സ്പേ​സ് മെ​ഡി​സി​നി​ലും മൂ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം വി​ദേ​ശ​ത്തു​മാ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...