Home LATEST വിവോ Z1 പ്രോ

വിവോ Z1 പ്രോ

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. വിവോ Z1 പ്രോ എന്ന പേരിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റിന്റെ പിന്നിൽ മൂന്നു ക്യാമറകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് വിവോ Z1 പ്രോ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoC വാഗ്ദാനം ചെയ്യുന്ന വിവോയുടെ ആദ്യ ഫോണാണ് Z1 പ്രോ. 32 മെഗാപിക്സലിന്റെ ‘ഇൻ-ഡിസ്പ്ലേ’ (ഹോൾ പഞ്ച്) സെൽഫി ക്യാമറയും ഇതിലുണ്ട്. കൂടാതെ, ഗെയിം മോഡ് 5.0 ഉപയോഗിച്ച് വിവിധ ഗെയിമുകള്‍ കളിക്കാം.ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 6 ജിബി റാം, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. മാത്രമല്ല, സാംസങ് ഗാലക്‌സി എം 40, റെഡ്മി നോട്ട് 7 പ്രോയുടെ ടോപ്പ് എൻഡ് വേരിയന്റ് എന്നിവയുമായി മൽസരിക്കാനുള്ള ശേഷിയും വിവോ Z1 പ്രോയ്ക്കുണ്ട്.

വിവോ Z1 പ്രോ വില

വിവോ Z1 പ്രോയുടെ ഇന്ത്യയിലെ അടിസ്ഥാന വില 14,990 രൂപയാണ് (4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ്). 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,990 രൂപയുമാണ് വില. മൂന്ന് വേരിയന്റുകളും മിറർ ബ്ലാക്ക്, സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും. ജൂലൈ 11 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെ വിവോ Z1 പ്രോ വിൽപന നടക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വിവോ ഇന്ത്യ ഇ-സ്റ്റോറിൽ നിന്നുള്ള വാങ്ങലുകൾക്ക് റിലയൻസ് ജിയോ ഓഫറും ലഭിക്കും.

വിവോ Z1 പ്രോ ഫീച്ചറുകള്‍

യുവ സ്മാർട് ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്‌തിരിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് വിവോ Z1 പ്രോ. മെച്ചപ്പെടുത്തിയ ഗെയിമിങ് അനുഭവത്തിനായി ഗെയിം മോഡ് 5.0, 4 ഡി വൈബ്രേഷനുകൾ, 3 ഡി സറൗണ്ട് സൗണ്ട് എന്നിവയുമായാണ് ഫോൺ വരുന്നത്. കൂടാതെ, പ്രകടനം വേഗത്തിലാക്കാൻ സെന്റർ ടർബോ, എഐ ടർബോ, നെറ്റ് ടർബോ, കൂളിംഗ് ടർബോ, എആർടി ++ ടർബോ എന്നിവ നൽകുന്ന മൾട്ടി ടർബോ സവിശേഷതയുണ്ട്. വോയ്‌സ് ചേഞ്ചർ, ഗൂഗിൾ അസിസ്റ്റന്റ്, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ എന്നിവ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് പ്രത്യേകം എഐ ബട്ടൺ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 9, 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലെ, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 712 SoC എന്നിവ പ്രധാന ഫീച്ചറുകളാണ്.ഫോട്ടോകൾക്കും വിഡിയോകൾക്കുമായി, എഫ് / 1.78 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Z1 പ്രോയിലുള്ളത്. മൂന്നാം ക്യാമറയിൽ എഫ് / 2.4 ലെൻസുള്ള രണ്ടു മെഗാപിക്സൽ ടെർഷ്യറി സെൻസർ ആണ് (പ്രത്യേകിച്ചും ബൊക്കെ ഇഫക്റ്റിനായി). 32 മെഗാപിക്സലാണ് സെൽഫി ക്യാമറ (എഫ് / 2.0 ലെൻസ്).എഐ ഫിൽട്ടർ, ബാക്ക്‌ലൈറ്റ് എച്ച്ഡിആർ, പോർട്രെയിറ്റ് ബൊകെ, പോർട്രെയിറ്റ് ലൈറ്റ് ഇഫക്റ്റുകൾ, എഐ സ്റ്റിക്കറുകൾ, എഐ ബ്യൂട്ടി, ലൈവ് ഫോട്ടോ എന്നിവ ഉൾപ്പെടുന്ന വിവോ Z1 പ്രോയിലെ ക്യാമറ സവിശേഷതകളുടെ ഒരു പട്ടിക തന്നെ വിവോ നൽകിയിട്ടുണ്ട്.സ്റ്റോറേജിനായി 64 ജിബിയും 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റുകളും ഉണ്ട്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഒടിജിയുമൊത്തുള്ള യുഎസ്ബി 2.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഫിംഗർപ്രിന്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ Z1 പ്രോയിലുള്ളത്. ഒരു തവണ ചാർജ് ചെയ്താൽ 21 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം അല്ലെങ്കിൽ 40 മണിക്കൂർ വോയ്‌സ് കോളിങ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...