Home LATEST ഇന്ത്യയെ പേടിച്ച് വ്യോമപാത അടച്ചു;പാകിസ്ഥാന് 688 കോടി നഷ്ടം

ഇന്ത്യയെ പേടിച്ച് വ്യോമപാത അടച്ചു;പാകിസ്ഥാന് 688 കോടി നഷ്ടം

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യയെ ഭയന്നു വ്യോമപാതകൾ അടച്ചിട്ടത് പാക്കിസ്ഥാനു വൻ തിരിച്ചടിയായെന്ന് റിപ്പോർട്ട്. വൻ സാമ്പത്തിക പ്രതിസന്ധി നേരുന്ന പാക്കിസ്ഥാനു കഴിഞ്ഞ കുറച്ചു ആഴ്ചകളായി 10 കോടി ഡോളർ (ഏകദേശം 688 കോടി രൂപ) നഷ്ടമാണ് നേരിട്ടിരിക്കുന്നത്.ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന അഞ്ച് മാസത്തോളമാണ് പാക്കിസ്ഥാന്റെ വ്യോമപാതകൾ അടച്ചിട്ടത്. ഫെബ്രുവരി 27നാണ് ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകൾ അടച്ചിട്ടത്. ഇതോടെ ദിവസവും ഇതുവഴി പോയിരുന്ന 400 വിമാനങ്ങളെയാണ് ബാധിച്ചത്. പാക്കിസ്ഥാനും വിദേശ വിമാനക്കമ്പനികളും നടത്തിയ പഠന പ്രകാരം ഇതുവഴി പോകേണ്ട 400 വിമാനങ്ങൾ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഇതോടെ വിമാനങ്ങളുടെ ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് വർധിച്ചു. ഇതോടൊപ്പം റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിങ്, പാക്ക് വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാക്ക് സിവിൽ ഏവിയേഷൻ ഈടാക്കിയിരുന്ന വരുമാനവും കുത്തനെ ഇടിഞ്ഞു. പാക്ക് വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളിൽ നിന്നും നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഓരോ വിമാനങ്ങളും ഏകദേശം 580 ഡോളർ (40,000 രൂപ) വരെയാണ് പാക്കിസ്ഥാനു നൽകുന്നത്. ഓരോ ദിവസവും 400 വിമാനങ്ങൾ വഴിമാറി പറക്കാൻ തുടങ്ങിയതോടെ 232,000 ഡോളർ (ഏകദേശം15.98 ലക്ഷം രൂപ) നഷ്ടമുണ്ടായി.ടെർമിനൽ നാവിഗേഷനും വിമാനങ്ങളുടെ പാർക്കിങ് ഫീസായും വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ ഈ ഇനത്തിൽ ലഭിച്ചിരുന്ന വരുമാനവും കുത്തനെ കുറഞ്ഞു. ചില വിമാനക്കമ്പനികള്‍ സർവീസ് തന്നെ നിർത്തിവച്ചിരുന്നു. ഇതോടൊപ്പം പാക്കിസ്ഥാനിൽ നിന്നുള്ള ക്വാലാലംപൂർ, ബാങ്കോക്ക്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതും വരുമാനം കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...