Home LATEST അതിവേഗ ഡേറ്റാ കൈമാറ്റം:ലൈഫൈ സർവീസ് ഓഫർ ചെയ്ത് വിപ്രോ

അതിവേഗ ഡേറ്റാ കൈമാറ്റം:ലൈഫൈ സർവീസ് ഓഫർ ചെയ്ത് വിപ്രോ

അതിവേഗ ഡേറ്റാ കൈമാറ്റത്തിന് സഹായിക്കുന്ന ലൈ ഫൈ സർവീസ് ഇന്ത്യയിൽ ഓഫർ ചെയ്ത് വിപ്രോ.റേഡിയോ സിഗ്നലുകൾക്ക് പകരം പ്രകാശം ഉപയോഗിക്കുന്ന സംവിധാനമാണ് ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈഫൈ ടെക്നോളജി. നിലവിലെ ഇന്റർനെറ്റ് ടെക്നോളജി രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ലൈഫൈ. വിപ്രോയുടെ കൺസ്യൂമർ കെയർ ബിസിനസിന്റെ കീഴിലുള്ള വിപ്രോ ലൈറ്റിങ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലൈഫൈ സർവീസ് ഓഫർ ചെയ്തു തുടങ്ങി. പ്യുർ ലൈഫൈ സ്കോട്‌ലൻഡ് എന്ന കമ്പനിയുമായി ചേർന്നാണ് ലൈഫൈ പദ്ധതിക്ക് വിപ്രോ തുടക്കമിട്ടിരിക്കുന്നത്. അടുത്തിടെ നടന്ന പാരീസ് എയർ ഷോയിലും ലൈഫൈ ടെക്നോളജിയുടെ സാധ്യതകൾ അവതരിപ്പിച്ചിരുന്നു. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ഡേറ്റാ കൈമാറ്റം. അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ദിവസവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനു വേണ്ട അത്യാധുനിക ഉപകരണങ്ങളും ഇറങ്ങുന്നു. നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു.കേന്ദ്രസർക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും പുതിയ ലൈ–ഫൈ പരീക്ഷണവുമായി മുന്നിലുണ്ട്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈഫൈ പരീക്ഷണങ്ങൾ നടക്കുന്നത്. വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരും. ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്.ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്ന് ഇആർഎൻഇടി ലൈഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് കൈമാറാൻ കഴിഞ്ഞത്. എന്നാൽ ലൈഫൈ വഴി സെക്കൻഡിൽ 20 ജിബി വരെ കൈമാറ്റം ചെയ്യാം. 1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡിങ് വൈ ഫൈയുടെ സ്പീഡ് പോരെന്നു തോന്നുന്നവർക്കുള്ള ആദ്യ മറുപടിയാണ് ‘ലൈഫൈ’ (Li-Fi). നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ് ലൈഫൈ. നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകൾ കേവലം സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ചുരുക്കം!ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവിൽ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ്. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്. 400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.അത്യന്തം ആകർഷകമാണ് ലൈഫൈ എങ്കിലും ഉടൻ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയ്ക്ക് പൂർണ്ണമായും പകരക്കാരാൻ ആവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലൈഫൈ ടെക്നോളജി മികച്ചതാക്കാൻ രണ്ടു വയർലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 2011ൽ എഡിൻബെർഗ് സർവകലാശാലയിലെ ഹരാൾഡ് ഹാസ് എന്ന ഗവേഷകൻ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു സെല്ലുലാർ ടവർ വഴി വിനിമയം ചെയ്യുന്നതിനേക്കാൾ വേഗം വെറുമൊരു എൽഇഡി ലൈറ്റിലൂടെ വിനിമയം ചെയ്യാൻ കഴിയുമെന്നാണ് ഹാസ് ലോകത്തിനു കാണിച്ചുതന്നത്.നിലവിലെ വൻ ടെക് പദ്ധതികളായ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിങ്, നിര്‍മിത ബുദ്ധി എന്നിവയെ പിന്തുണക്കാനുള്ള കഴിവും ലൈഫൈ ടെക്നോളജിക്കുണ്ട്. 300 ജിഗാഹേർട്ട്സ് റേഡിയോ സ്പെക്ട്രത്തിനു പകരമായി 300 ട്രെട്രാജിഗാഹേർട്ട്സ് ലൈറ്റ് സ്പെക്ട്രം ഉപയോഗിക്കാം. മറ്റൊരു നേട്ടം ലൈറ്റ് സ്പെക്ട്രം സൗജന്യമാണെന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ, പാകിസ്താനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍

മൊബൈൽ ബ്രോഡ്ബാൻഡ് വേഗത്തിൽ ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പിന്നിലായി ഇന്ത്യ. 128-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ബ്രോഡ്ബാന്റ് സ്പീഡ് അനാലിസിസ് സ്ഥാപനമായ ഊക്ല (Ookla) പുറത്തുവിട്ട സെപ്റ്റംബർ മാസത്തെ...

ടിക് ടോക്ക് ഇന്ത്യയ്ക്ക് നിഖില്‍ ഗാന്ധി നേതൃത്വം നല്‍കും

ടിക് ടോക്ക് ഇന്ത്യ മേധാവിയായി മുൻ ടൈംസ് നെറ്റ് വർക്ക് ഉദ്യോഗസ്ഥനായ നിഖിൽ ഗാന്ധി ചുമതലയേറ്റു. ചൈനീസ് ഷോർട്ട് വീഡിയോ ഷെയറിങ് സേവനമായ ടിക് ടോക്കിന്റെ ഇന്ത്യയിലെ വളർച്ചയ്ക്ക് നേതൃത്വം നൽകുകയും ടിക്...

സ്പ്ലാഷ് സ്‌ക്രീന്‍, ഡാര്‍ക്ക് മോഡ്, വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകളെത്തി

വാട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. പക്ഷെ ഐഫോൺ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകളെത്തിയത്. സ്പ്ലാഷ് സ്ക്രീൻ, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്കരിച്ച ആപ്പ് ബാഡ്ജ്, ഡാർക്ക് മോഡ്...

പുതിയ ‘എസ്ബിഐ കാര്‍ഡ് പേ’സ്വൈപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ് കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്കായി 'എസ്ബിഐ കാർഡ് പേ' അവതരിപ്പിച്ചു. ഹോസ്റ്റ് കാർഡ് എമ്യുലേഷൻ (എച്ച്സിഇ) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം മൊബൈൽ...

വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണിഒസ് അവതരിപ്പിച്ചു

ഏതാനും മാസത്തെ ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച്, ലോകത്തെ രണ്ടാമത്തെവലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും ചൈനീസ് ടെക്‌നോളജി ഭീമനുമായ വാവെയ്സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ്ഒഎസ് (HongmengOS) അവതരിപ്പിച്ചു. ചൈനയിലല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് ഹാര്‍മണിഒസ് (HarmonyOS) എന്നപേരിലായിരിക്കും അറിയപ്പെടുക. തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട്ഫോണുകളിലും സ്മാര്‍ട് സ്പീക്കറുകളിലും ടാബുകളിലും ടെലിവിഷനുകളിലുംഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലെ സെന്‍സറുകളിലും അടക്കം പല ഉപകരണങ്ങളെയുംചാലകമാക്കാന്‍ ഉതകുമെന്ന് കമ്പനി പറഞ്ഞു.തന്‍പോരിമയുള്ളകമ്പനികളിലൊന്നായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം പലവര്‍ഷങ്ങളായി താലോലിച്ചു വരികയായിരുന്നു. എന്നാല്‍ ഗൂഗിള്‍, വാവെയ്ക്കുനല്‍കിയിരുന്ന ആന്‍ഡ്രോയിഡ് ഒഎസ് ലൈസന്‍സ് പിന്‍വലിച്ചതോടു കൂടിപുതിയ ഒഎസ് പരീക്ഷിക്കാന്‍ തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു. ലൈസന്‍സ് പുനഃസ്ഥാപിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ഭാവിയിലും ഉണ്ടാകാമെന്നതിരിച്ചറിവാണ് കമ്പനിയെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍പ്രേരിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാവെയ്‌ക്കെതിരെഉപരോധം ഏര്‍പ്പെടുത്തിയതാണ് ഗൂഗിള്‍ വാവെയുടെ ലൈസന്‍സുകള്‍പിന്‍വലിക്കാന്‍ കാരണം.അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെനടുക്കുപെട്ടുപോയ കമ്പനിയാണ് വാവെയ്. അവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ളനീക്കങ്ങള്‍ക്ക് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ തുടങ്ങി നിരവധി അമേരിക്കന്‍കമ്പനികളുടെ സഹായം വേണ്ടിയിരുന്നു. ഹാര്‍മണിഒഎസ് പുറത്തിറക്കിയവാര്‍ത്തപുറത്തുവിട്ട സിഎന്‍ബിസി പറയുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റംഉപയോഗിച്ചുള്ള ഫോണുകളും മറ്റും ആദ്യം ചൈനയില്‍ മാത്രമായിരിക്കുംലഭ്യമാക്കുക എന്ന് കമ്പനിയുടെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മേധാവി റിച്ചാഡ് യൂപറഞ്ഞു എന്നാണ്. പിന്നീട് ഇത് ആഗോളതലത്തില്‍ അവതരിപ്പിക്കും. എന്നാല്‍തങ്ങള്‍ ആന്‍ഡ്രോയിഡുമായുള്ള ബന്ധം തുടരുമെന്നും യൂ പറഞ്ഞു. എന്നാല്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ ഒട്ടും സമയം കളായാതെ പുതിയ ഓപ്പറേറ്റിങ്സിസ്റ്റത്തിലേക്കു മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.തങ്ങളുടെ സ്മാര്‍ട് ഫോണ്‍ വില്‍പന ഇടിയുന്നു എന്നതും, അമേരിക്കയുമായുള്ളപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയില്ല എന്നതുമൊക്കെയുണ്ടെങ്കിലും വാവെയ്സ്മാര്‍ട് ഫോണുകള്‍ മുറയ്ക്ക് ഇറക്കുന്നുണ്ട്. ചൈനയില്‍ പലരും ദേശഭക്തികാണിക്കാനായി വാവെയ് ഫോണുകള്‍ വാങ്ങുന്നു. ചില ചൈനീസ് കമ്പനികള്‍വിദേശ കമ്പനികളുടെ പ്രൊഡക്ടുകള്‍ വാങ്ങരുതെന്ന് ഉപദേശിക്കുന്നുമുണ്ട്. എന്നാല്‍ വാവെയുടെ നീക്കം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കുവഴിവയ്ക്കാമെന്നാണ് ടെക് നിരൂപകര്‍ വിലയിരുത്തുന്നത്.സ്വന്തമായി ഓപ്പറേറ്റിങ്സിസ്റ്റം ഇറക്കിയതോടെ വാവെയ്ക്ക് ഗൂഗിളിനെ ആശ്രയിക്കേണ്ടി വരില്ല എന്നത്നാടകീയമായ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസങ് ആണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാവ്. രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്. (പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. വാവെയ് പ്രശ്‌നത്തില്‍ പെട്ട സമയത്ത് ആപ്പിള്‍രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചിട്ടുണ്ടാകാം.) എന്നാല്‍ ഈ മൂന്നു കമ്പനികള്‍ക്കുപിന്നില്‍ പ്രധാനപ്പെട്ട പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ചൈനയില്‍നിന്നുള്ളവയാണ്. ഷഓമി, ഒപ്പോ, വിവോ, വണ്‍പ്ലസ് എന്നിങ്ങനെ നീളും ലിസ്റ്റ്. വാവെയ്ക്കു മാത്രമല്ല, ഈ ചൈനീസ് കമ്പനികള്‍ക്കും വേണ്ടിവന്നാല്‍ആന്‍ഡ്രോയിഡ് ഉപേക്ഷിച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഏറ്റെടുക്കാമെന്നത്ആന്‍ഡ്രോയിഡ് ഉടമയായ ഗൂഗിളിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ് എന്നാണ്ടെക്‌നോളജി അവലോകകര്‍ അഭിപ്രായപ്പെടുന്നത്.അതു കൂടാതെയാണ് അമേരിക്ക-ചൈന വിഭജനം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റംവിജയിച്ചാല്‍ അത് അമേരിക്കന്‍ കമ്പനികളുടെ കുത്തകയ്ക്ക് ഏല്‍ക്കുന്നകരുത്തന്‍ പ്രഹരം കൂടിയാകും. ഇതുവരെ എല്ലാ കമ്പനികള്‍ക്കും ആശ്രയിക്കാവുന്നഏക ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു പാതതുറക്കുകയാണ്. ഇന്റര്‍നാഷണല്‍ വിപണികളില്‍ എന്നായിരിക്കുംഹാര്‍മണിഒഎസ് എത്തുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായവിവരമൊന്നുമില്ല. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്വന്തം ഫോണ്‍ വാവെയ് എന്നുപുറത്തിറക്കുമെന്നതിനെക്കുറിച്ചും വിവരമൊന്നുമില്ല. എന്നാല്‍ സ്മാര്‍ട് ഫോണ്‍വിപണിയില്‍ വൻ ശക്തിയായി തീരാന്‍ സാധ്യതയുള്ളതാണ് ഹാര്‍മണിഒഎസ്എന്നു ചിലര്‍ വിശ്വസിക്കുന്നു.പക്ഷേ, ഹാര്‍മണിഒഎസിന് കാര്യങ്ങള്‍ അത്രസുഗമമാകണമെന്നില്ല. സാംസങ് ഇറക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തെപൂട്ടിക്കെട്ടിക്കാനാകുമെങ്കില്‍ വാവെയെ നിലയ്ക്കുനിർത്താനും ചിലപ്പോള്‍ഗൂഗിളിനായേക്കും. പക്ഷേ, വാവെയ് പിടിച്ചു നിന്നാല്‍ സാംസങ് പോലും സ്വന്തംഓപ്പറേറ്റിങ്സിസ്റ്റം ഇറക്കാനുള്ള വഴി പോലും തെളിയുകയും ചെയ്യും. ഇതെല്ലാംഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് വന്‍ തിരിച്ചടി നല്‍കിയേക്കാം