Home LATEST ചാന്ദ്രയാൻ-രണ്ട് മൊഡ്യൂളുകൾ സംയോജിപ്പിച്ചു

ചാന്ദ്രയാൻ-രണ്ട് മൊഡ്യൂളുകൾ സംയോജിപ്പിച്ചു

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ചാ​ന്ദ്ര​യാ​ൻ-​ര​ണ്ടി​​​ൻെറ മൊ​ഡ്യൂ​ളു​ക​ൾ സം​യോ​ജി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഈ​മാ​സം 15ന് ​പു​ല​ർ​ച്ച 2.51നാ​ണ് ചാ​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​​​ൻെറ ലാ​ൻ​ഡ​ർ, റോ​വ​ർ, ഓ​ർ​ബി​റ്റ​ർ എ​ന്നീ മൂ​ന്നു ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട മൊ​ഡ്യൂ​ളു​മാ​യി ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-​മൂ​ന്ന് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന്​ കു​തി​ച്ചു​യ​രു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി ലാ​ൻ​ഡ​റി​നെ ഓ​ർ​ബി​റ്റ​റു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​ജ​യ​ക​ര​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ലാ​ൻ​ഡ​റി​നു​ള്ളി​ലാ​ണ് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​റു​ള്ള​ത്.ലാ​ൻ​ഡ​റും ഓ​ർ​ബി​റ്റ​റും ചേ​ർ​ന്നു​ള്ള സം​യോ​ജി​ത മൊ​ഡ്യൂ​ൾ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-​മൂ​ന്നി​ലേ​ക്കു മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഈ ​പ്ര​വൃ​ത്തി ഈ​യാ​ഴ്ച ന​ട​ക്കും.സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് രീ​തി​യി​ൽ റോ​വ​റി​നെ ലാ​ൻ​ഡ​ർ സാ​വ​ധാ​നം ച​​ന്ദ്ര​​​​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ക്കു​ന്ന നി​ർ​ണാ​യ​ക ദൗ​ത്യം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചാ​ന്ദ്ര​യാ​ൻ-​ര​ണ്ട്. ജൂ​ലൈ 15െല ​വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് ച​ന്ദ്ര​നി​ലി​റ​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...