Home LATEST റെഡ്മി 7എ സ്മാർട്ഫോൺ അടുത്തമാസം ഇന്ത്യയിൽ

റെഡ്മി 7എ സ്മാർട്ഫോൺ അടുത്തമാസം ഇന്ത്യയിൽ

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ റെഡ്മി 7എ സ്മാർട്ഫോൺ അടുത്തമാസം ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. കെ20, കെ20 പ്രോ ഫോണുകൾക്കൊപ്പമായിരിക്കും റെഡ്മി 7എ ഫോൺ അവതരിപ്പിക്കുക എന്നും വിവരമുണ്ട്.ഇപ്പോൾ വിപണിയിലുള്ള റെഡ്മി 6എ സ്മാർട്ഫോണിന് പിൻഗാമിയായി റെഡ്മി 7എ എത്തുന്നകാര്യം ഷാവോമി മാനേജിങ് ഡയറക്ടർ മനുകുമാർ ജെയിനാണ് ട്വിറ്റർ വഴി അറിയിച്ചത്.ഈ വർഷം ഏപ്രിൽ വരെ റെഡ്മി 4എ, 5എ, 6എ ഫോണുകളുടെ 2.36 കോടി യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ക്വാൽകോം സ്നാപ്ഡ്രാഗൺ 439 പ്രൊസസറുമായെത്തുന്ന റെഡ്മി 7എ ഫോൺ ചില അന്താരാഷ്ട്ര വിപണികളിൽ ഇതിനോടകം എത്തിയിട്ടുണ്ട്.5.4 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി 7എ ഫോണിനുള്ളത്. റെഡ്മി 6എയിൽ നിന്നും വ്യത്യസ്തമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 439 പ്രൊസസർ ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. റെഡ്മി 6എയിൽ മീഡിയാടെക് പ്രൊസസർ ആണുള്ളത്.മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും ഫോണിലുണ്ടാവും. 13 എംപി സിംഗിൾ ലെൻസ് ക്യാമറയാണ് ഫോണിൽ അഞ്ച് മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാവും.ആൻഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസ് ആണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ആണ് ബാറ്ററി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...