Home LATEST റിയൽമി എക്സ് സ്പൈഡർമാൻ എഡിഷൻ പുറത്തിറക്കി

റിയൽമി എക്സ് സ്പൈഡർമാൻ എഡിഷൻ പുറത്തിറക്കി

റിയൽമി എക്സ് സ്പൈഡർമാൻ എഡിഷൻ ചൈനയിൽ പുറത്തിറക്കി. സ്പൈഡർമാൻ ഫാർ ഫ്രം ഹോമുമായി സഹകരിച്ചാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. ഇക്കാര്യം റിയൽമി ഇന്ത്യ സിഇഓ മാധവ് ഷേത്ത് നേരത്തെതന്നെ അറിയിച്ചിരുന്നു.യഥാർത്ഥ റിയൽമി എക്സ് പതിപ്പിൽ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലാതെയാണ് റിയൽമി എക്സ് സ്പൈഡർമാൻ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.പേൾ വൈറ്റ് നിറത്തിലുള്ള ബാക്ക് പാനലാണ് റിയൽമി എക്സ് സ്പൈഡറിനുള്ളത്. സ്പൈഡർമാന്റെ മുഖം പതിച്ച ചുവന്ന ഫോൺ കെയ്സും ഇതിനൊപ്പം ലഭിക്കും. കൂടാതെ പ്രത്യേകം തയ്യാറാക്കിയ സ്പൈഡർമാൻ തീമുകൾ ഫോണിൽ ലഭ്യമാവും.ജൂലായ് 9 മുതലാണ് ഫോൺ വിൽപനയ്ക്കെത്തുക. എട്ട് ജിബി റാം ശേഷിയും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ടാവും. 1799 യുവാൻ ആണ് ഫോണിന് വില ഇത് ഇന്ത്യയിൽ ഏകദേശം 18,063 രൂപ വരും.പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയൽമിയുടെ ആദ്യ സ്മാർട്ഫോൺ ആണ് റിയൽമി എക്സ്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.48 മെഗാപിക്സലിന്റെ ഡ്യുവൽ ലെൻസ് റിയർ ക്യാമറയാണിതിന്. സ്നാപ് ഡ്രാഗൺ 710 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ വൂക്ക് ചാർജർ സൗകര്യവുമുണ്ട്. ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വരും വിധമാണ് റിയൽമി എക്സിന്റെ വിലനിരക്ക്. 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണ് റിയൽമി എക്സിന്റെ യഥാർത്ഥ പതിപ്പിനുള്ളത്. യുഎസ്ബി സി പോർട്ടും, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ മറ്റ് സവിശേഷകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...