Home LATEST ടൈറ്റനെ മനസിലാക്കാൻ പുതിയ ദൗത്യവുമായി നാസ.

ടൈറ്റനെ മനസിലാക്കാൻ പുതിയ ദൗത്യവുമായി നാസ.

ശനിയുടെ ഉപഗ്രഹം ടൈറ്റനിലെ ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ മനസിലാക്കുവാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. ഡ്രാഗണ്‍ ഫ്ലൈ എന്ന് പേരായ ദൗത്യം 2026 ല്‍ ഭൂമിയില്‍ നിന്നും യാത്ര തിരിക്കും. 2034ല്‍ ആയിരിക്കും ടൈറ്റന്‍റെ ഉപരിതലത്തില്‍ എത്തുക. ഭൂമിയിലും ടൈറ്റനിലും ഉള്ള ജൈവ-രാസ ഘടകകളെ പഠനത്തിന് വിധേയമാക്കി ഭാവിയിലേക്ക് ജീവന് അനുകൂലമായ സ്ഥിതി ടൈറ്റനിലുണ്ടോ എന്നതാണ് നാസ ‘ഡ്രാഗണ്‍ ഫ്ലൈ’ ദൗത്യത്തിലൂടെ വിലയരുത്തുന്നത്.ടൈറ്റനിലെ സേല്‍ക്ക് ട്രഞ്ചിലായിരിക്കും ‘ഡ്രാഗണ്‍ ഫ്ലൈ’ ഉപയോഗിച്ച് നാസ ഏറ്റവും കൂടുതല്‍ പരിവേഷണം നടത്തുക. ഇവിടെയാണ് ജീവന് അനുകൂലമെന്ന് കരുതുന്ന ജൈവ-രാസ ഘടകകളുടെ സാന്നിധ്യം കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് കരുതുന്നത്. ആദ്യം ടൈറ്റനിലെ ഷാങ്ഗ്രില എന്ന പ്രദേശത്ത് ഇറങ്ങുന്ന ‘ഡ്രാഗണ്‍ ഫ്ലൈ’ ഇവിടെ നിന്ന് 172 കിലോ മീറ്റര്‍ സ‌ഞ്ചരിച്ച് പരിവേഷണം നടത്തും. സോളര്‍ പാനലുകള്‍ക്ക് പകരം ‘ഡ്രാഗണ്‍ ഫ്ലൈ’യ്ക്ക് ഊര്‍ജം നല്‍കുന്നത് തെര്‍മല്‍ ഇലക്ട്രിക് ജനറേറ്ററുകളായിരിക്കും.സൂര്യനില്‍ നിന്നും 140 കോടി കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശനിയുടെ 56 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. ഭൂമിയുടെ പിറവി സംഭവിച്ച കാലത്തെ അവസ്ഥയിലാണ് ടൈറ്റന്‍ എന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. മീഥെന്‍ മേഘങ്ങളാല്‍ മൂടപ്പെട്ട അന്തരീക്ഷമാണ് ടൈറ്റന് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...