Home LATEST ഓൺലൈനിൽ വ്യാജ വാർത്തകൾ തടയുന്നതിനുള്ള വഴികൾ പറഞ്ഞുതരുന്ന വീഡിയോയുമായി മോഹൻലാലും മഞ്ജുവാര്യരും

ഓൺലൈനിൽ വ്യാജ വാർത്തകൾ തടയുന്നതിനുള്ള വഴികൾ പറഞ്ഞുതരുന്ന വീഡിയോയുമായി മോഹൻലാലും മഞ്ജുവാര്യരും

ഫെയ്​സ്​ബുക്കിന്റെ വ്യാജവാർത്താ പ്രചരണം തടയുന്നതിനായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും മഞ്ജു വാര്യരും. ഓൺലൈനിൽ വ്യാജ വാർത്തകൾ തടയുന്നതിനുള്ള വഴികൾ പറഞ്ഞുതരുന്ന വീഡിയോ മോഹൻലാലും മഞ്ജുവാര്യരും തങ്ങളുടെ ഫെയ്സ്​ബുക്ക് പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.പലപ്പോഴും മൊബൈൽഫോൺ വഴി ഞങ്ങൾ നായിക നായകന്മാർ പോലും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയിൽ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും കണ്ടെത്താൻ ചില ലളിതമായ വഴികൾ പറഞ്ഞു തരുന്നു.സോഷ്യൽ മീഡിയയിൽ ദൃക്സാക്ഷികൾ പങ്കുവെക്കുന്ന വാർത്തകൾ (Spot news) വ്യാജമാവാൻ സാധ്യതയുണ്ട്. അതിന്റെ ലക്ഷണങ്ങൾ കൃത്യമായി പരിശോധിക്കുക. ഉറവിടമില്ലാത്ത ഫോർവാഡ് ചെയ്തുവരുന്ന വിവരങ്ങൾ ശരിയാവണം എന്നില്ല. ചിത്രങ്ങളും വീഡിയോയും ശബ്ദവും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എഡിറ്റ് ചെയ്തവയാവാം.വസ്തുതകൾ അറിയാൻ ഓൺലൈനിൽ തിരയുക. വിശ്വാസ യോഗ്യമായ മാധ്യമ വെബ്സൈറ്റുകൾ നോക്കുക. എന്നിട്ടും സംശയങ്ങൾ ഉണ്ടെങ്കിൽ വിവരങ്ങൾ ഫെയ്സ്​ബുക്കിന്റെ വസ്തുതാ പരിശോധകരോട് ചോദിക്കുക.വ്യാജ വാർത്താ പ്രചരണം തടയാൻ സഹായിക്കുക. എന്തെങ്കിലും വ്യാജമാണെന്ന് കണ്ടാൽ അത് പങ്കുവയ്ക്കുന്നതിന് മുമ്പ് ആളുകളോട് പറയുക. ഒരു സന്ദേശം അത് ആരെങ്കിലും നിങ്ങളോട് പറഞ്ഞു എന്ന കാരണം കൊണ്ടുമാത്രം പങ്കുവയ്ക്കാതിരിക്കുക. അവർ സുഹൃത്തുക്കളാണെങ്കിൽ പോലും.അഭ്യൂഹങ്ങളും വ്യാജവാർത്തകളും പരത്തി ഒരു വില്ലനായി മാറരുത് എന്നും പകരം സത്യസന്ധമായ വാർത്തകൾ പങ്കുവച്ച് നായകനും നായികയുമാവൂ എന്നും വീഡിയോയിൽ പ്രത്യക്ഷപ്പെട്ട നടീനടന്മാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...