Home LATEST വാട്സാപ്പ് സന്ദേശങ്ങൾ ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണം:കേന്ദ്ര സർക്കാർ

വാട്സാപ്പ് സന്ദേശങ്ങൾ ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണം:കേന്ദ്ര സർക്കാർ

അയക്കുന്ന എല്ലാ വാട്സാപ്പ് സന്ദേശങ്ങളും ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. നിലവിലെ എൻക്രിപ്ഷൻ സംവിധാനം നിലനിർത്തിക്കൊണ്ട് തന്നെ പങ്കുവക്കപ്പെടുന്ന മെസ്സേജുകൾ കണ്ടെത്തുവാൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നാണ് സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുമ്പും സമാനമായ ആവശ്യം സർക്കാർ വാട്സാപ്പിന് മുമ്പിൽ വച്ചിരുന്നു. 2018 മുതലാണ് വ്യാജവാർത്തയുമായി ബന്ധപ്പെട്ട് സർക്കാർ വാട്സാപ്പിന് മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. ഈ സമ്മർദ്ദം ശക്തമായപ്പോൾ സന്ദേശങ്ങൾ ഫോ‌ർവേഡ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും പത്ര മാധ്യമങ്ങളിൽ ബോധവൽക്കരണ പരസ്യം നൽകുകയുമാണ് വാട്സാപ്പ് ചെയ്തത്. ഇതിനപ്പുറം ഒന്നും ചെയ്യാനാകില്ലെന്നും എൻക്രിപ്ഷൻ സംവിധാനത്തെ ഇല്ലാതാക്കാതെ സന്ദേശങ്ങളെ അവയുടെ ഉറവിടത്തിലേക്ക് പിന്തുടരാൻ ആകില്ലെന്നും വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ സന്ദേശങ്ങളും വായിക്കാൻ കഴിയണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് പറയുന്ന സർക്കാർ വൃത്തങ്ങൾ സംശയകരമായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തേണ്ട സാഹചര്യം വരുമ്പോൾ അതിന് കഴിയണമെന്ന് മാത്രമാണ് അവശ്യമെന്ന് വ്യക്തമാക്കുന്നു. എന്നാൽ എൻക്രിപ്ഷൻ സംവിധാനത്തെ അപ്പാടെ ഇല്ലാതാക്കാതെ ഇത് സാധ്യമല്ലെന്ന നിലപാടിലാണ് വാട്സാപ്പ്. നിലവിൽ ഉപയോക്താക്കൾ തമ്മിൽ കൈമാറുന്ന സന്ദേശങ്ങൾ വാട്സാപ്പിന് പോലും വായിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്. ഇക്കാര്യത്തിൽ പുതുതായി ഒന്നു പറയാനില്ലെന്ന് വാട്സാപ്പ് വ്യക്തമാക്കി. 2000ത്തിലെ ഐടി ആക്ടിന്‍റെ 79ആം വകുപ്പിൽ ഐടി മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ നി‍ർദ്ദേശിച്ച മാറ്റങ്ങളിലൊന്ന് എല്ലാ സാമൂഹ്യമാധ്യമങ്ങൾക്കും സന്ദേശങ്ങളുടെയും പോസ്റ്റുകളുടെയും ഉറവിടം കണ്ടെത്താനാകണമെന്നതായിരുന്നു. വ്യാജ വാർത്തയുടെ വ്യാപനം തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ഇത് അത്യാവശ്യമാണെന്നാണ് സർക്കാർ നിലപാട് എന്നാൽ ഈ ആവശ്യം അൽപ്പം കടന്നതാണെന്നും സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്നും വാട്സാപ്പ് ശക്തമായി വാദിക്കുന്നു.വാട്സാപ്പിന്‍റെ എറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. യുപിഐ അധിഷ്ഠിത പേ മെന്‍റ് സംവിധാനം ഇവിടെ അവതരിപ്പിക്കുന്നതിനായി വളരെ കാലമായി വാട്സാപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആർബിഐയിൽ നിന്നുള്ള അനുമതി ലഭിക്കാത്തതാണ് ഇത് വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. എൻക്രിപ്ഷൻ സംവിധാനത്തിലെ നിലപാട് തുടരുകയാണെങ്കിൽ ഇത് ഉടനെ ലഭിക്കാൻ സാധ്യതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...