Home GADGET അലക്സ ഇനി ഹിന്ദിയും പറയും

അലക്സ ഇനി ഹിന്ദിയും പറയും

ചോദിച്ചാൽ മറുപടി ഡിസ്പ്ലേയിൽ കാട്ടിത്തരുകയും പറഞ്ഞുതരുകയുംചെയ്യുന്ന ആമസോണി​െൻറ ശബ്​ദസഹായി അലക്സ ഹിന്ദി പറയാൻ ഒരുങ്ങുന്നു. ഇപ്പോൾ ചില ഹിംഗ്ലീഷ് (ഇംഗ്ലീഷും ഹിന്ദിയും കലർന്ന) കമാൻഡുകൾ മനസ്സിലാക്കുന്ന അലക്സ താമസിയാതെ ഹിന്ദി ഒഴുക്കോടെ സംസാരിക്കും. ഇതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ആമസോണെന്നാണ് റിപ്പോർട്ടുകൾ. 80 രാജ്യങ്ങളിൽ ലഭ്യമായ അലക്സ നിലവിൽ 14 ഭാഷകൾ സംസാരിക്കും.അലക്സയുടെ ഇന്ത്യൻ ഭാഷാശേഷി കൂട്ടാൻ കഴിഞ്ഞവർഷം ക്ലിയോ എന്ന് പേരുള്ള സ്കിൽ അവതരിപ്പിച്ചിരുന്നു. ഹിന്ദി, തമിഴ്, മറാത്തി, കന്നട, ബംഗാളി, ഗുജറാത്തി ഭാഷകളിൽ അലക്സയോട് സംവദിക്കാനുള്ള അവസരമാണ് അന്ന് കൊണ്ടുവന്നത്. ഇംഗ്ലീഷിൽ അലക്സ സംസാരിക്കുേമ്പാൾ അതത് ഭാഷകളിൽ മറുപടി നമ്മൾ നൽകണം. ഇത് അലക്സക്ക് പുതിയ ഭാഷയുമായി പരിചയംനേടാനായിരുന്നു.ഇതിൽനിന്നുള്ള അനുഭവത്തി​ന്റെ അടിസ്ഥാനത്തിലാണ് അലക്സ ഹിന്ദി സംസാരിക്കാൻ ശ്രമിക്കുന്നത്. സ്മാർട്ട് സ്പീക്കർ നീണ്ട സംഭാഷണങ്ങൾ മനസ്സിലാക്കുന്ന കാലവും അകലെയല്ല. ആമസോൺ ഇക്കോ സ്പീക്കറിനോട് ‘അലക്സ’ എന്ന് പറഞ്ഞാൽമതി, അതുണരും. പിന്നെ സംസാരം തുടരാം. ഓരോ സംഭാഷണശേഷവും പുതിയത് ആരംഭിക്കുംമുമ്പ് വീണ്ടും ഉണരൽവാക്കായ ‘അലക്സ’ പറയണം. ഈവർഷം അലക്സ എന്ന വാക്ക് ആവർത്തിക്കാതെ അലക്സ സംസാരിക്കുമെന്നാണ് സൂചന.ഇന്ത്യയിൽ എട്ട് ബ്രാൻഡുകൾ 13 ഉപകരണങ്ങളിൽ അലക്സയെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയെ വളരുന്ന വിപണിയായാണ് ആമസോൺ കണക്കാക്കുന്നത്. രാജ്യത്ത് ജനപ്രിയത നേടിവരുന്നുമുണ്ട്. 2014ൽ ആദ്യ ഇക്കോ സ്പീക്കർ ഇറങ്ങിയതുമുതൽ ഒന്നാംസ്ഥാനം അതിനാണ്. സ്പീക്കറും ഡിസ്പ്ലേയുമടക്കം ഒമ്പത് അലക്സ ഉപകരണങ്ങൾ ആമസോണിേൻറതായുണ്ട്. 2018ലെ ഐ.ഡി.സിയുടെ കണക്കനുസരിച്ച് ആമസോൺ ഇ​ക്കോ സ്മാർട്ട് സ്പീക്കറുകൾക്ക് 59 ശതമാനം വിപണി വിഹിതമുണ്ട്. ഗൂഗ്​ൾ ഹോം സ്പീക്കറിനാകട്ടെ 39 ശതമാനമാണ് പങ്കാളിത്തം

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...