Home LATEST സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ് ചോദ്യങ്ങളും ആപ്പില്‍ സൗജന്യമായി ലഭിക്കും. എല്ലാ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുടേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. സെല്‍ഫ് അസെസ്മെന്റ് ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്‌ക്കുള്ള നിര്‍ദേശങ്ങളും ആപ്പിലുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റിലും ലഭ്യമാണ്. സൗജന്യമായി കാണാവുന്ന ഇത്തരം 5000-ത്തിലേറെ വിഡിയോകള്‍ ആപ്പിലുണ്ടെന്നും ദിനംപ്രതിയെന്നോണം നൂറു കണക്കിന് വിഡിയോകളാണ് അപ് ലോഡ് ചെയ്യുന്നതെന്നും ട്യൂട്ടര്‍മൈന്‍ സിഇഒ രാംമോഹന്‍ നായര്‍ പറഞ്ഞു.പാഠപുസ്തകങ്ങളേയും മുന്‍വര്‍ഷ പരീക്ഷാചോദ്യങ്ങളേയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ടെസ്റ്റ്പേപ്പറുകള്‍ക്കും ഓ്ട്ടോമാറ്റിക്കായി മാര്‍ക്കുകള്‍ കണക്കാക്കുന്ന സ്‌കോര്ഷീറ്റുമുണ്ട്. ഏത് അധ്യായമാണ് ഒരു കുട്ടിക്ക് കഠിനമെന്നും എവിടെയെല്ലാമാണ് മാര്‍ക്ക് നഷ്ടമാകാന്‍ സാധ്യത എന്നു കണ്ടുപിടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.ഇ-ട്യൂഷനിലൂടെയാണ് കമ്പനി വരുമാനമുണ്ടാക്കുന്നതെന്നും ഒരു ലക്ഷത്തിലേറെ ചോദ്യങ്ങളുള്ള ടെസ്റ്റ്പേപ്പറുകള്‍ തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നതെന്നും രാംമോഹന്‍ നായര്‍ വിശദീകരിച്ചു. മാത്‌സിനു പുറമെ സിബിഎസ്ഇ സിലബസിലെ മറ്റു വിഷയങ്ങളിലും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ട്യൂട്ടര്‍മൈന്‍ ഇ-ട്യൂഷന്‍ നല്‍കി വരുന്നുണ്ട്. ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ tutormine എന്ന് സെര്‍ച്ച് ചെയ്യുന്നതിലൂടെ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...