Home GADGET ഷവോമി പുതിയ സ്​മാർട്ട്​ ബാൻഡിനെ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു

ഷവോമി പുതിയ സ്​മാർട്ട്​ ബാൻഡിനെ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു

ഷവോമി അവരുടെ ഏറ്റവും പുതിയ സ്​മാർട്ട്​ ബാൻഡിനെ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു. കളർ ഡിസ്​പ്ലേയോട്​ കൂടിയെത്തുന്ന ബാൻഡ്​ 4 ആണ്​ വിപണിയിലേക്ക്​ എത്തുന്നത്​. 2.5ഡി ഗ്ലാസിൻെറ സുരക്ഷയോട്​ കൂടിയെത്തുന്ന 0.95ഇഞ്ച്​ അമലോഡഡ്​ കളർ ഡിസ്​പ്ലേയാണ്​ ബാൻഡ്​ 4ൻെറ പ്രധാന സവിശേഷത. 120×240 ആണ്​ പിക്​സൽ റെസലൂഷൻ. ഓട്ടം, സൈക്ലിങ്​, വ്യായാമം,നീന്തൽ, നടത്തം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ വിലയിരുത്താനായി സിക്​സ്​ ആക്​സിസ്​ ആക്​സിലറോമീറ്റർ ഷവോമി ബാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 50 മീറ്റർ വരെ വാട്ടർ പ്രൂഫാണ്​ ബാൻഡ്​ എന്നാണ്​ ഷവോമിയുടെ അവകാശവാദം. എൻ.എഫ്​.സിയുടെ വരവാണ്​ മറ്റൊരു പ്രധാന സവിശേഷത. ബാൻഡ്​ 3യുമായി താരതമ്യം ചെയ്യു​മ്പോൾ ഡിസ്​പ്ലേയിലാണ്​ ഷവോമി പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്​.വില തന്നെയാണ്​ ഷവോമി ബാൻഡ്​ 4ൻെറയും ഹൈലൈറ്റ്​. ഏകദേശം 1700 രൂപയായിരിക്കും ഇന്ത്യയിലെ ബാൻഡ്​ 4ൻെറ വില. എൻ.എഫ്​.സി കൂടിയുള്ള എഡിഷന്​ 2300 രൂപയും നൽകണം. അവഞ്ചേഴ്​സ്​ സ്​പെഷ്യൽ എഡിഷനും ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്​. ഇതിന്​ ഏകദേശം 3500 രൂപയായിരിക്കും വില

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...