Home LATEST വാട്‍സ് ആപ്പിലെ ഗുരുതര പ്രശ്നം കണ്ടെത്തി; ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് 'ഹാള്‍ ഓഫ് ഫെയിം' അംഗീകാരം

വാട്‍സ് ആപ്പിലെ ഗുരുതര പ്രശ്നം കണ്ടെത്തി; ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ‘ഹാള്‍ ഓഫ് ഫെയിം’ അംഗീകാരം

വാട്‍സ് ആപ്പിലെ ഗുരുതര പ്രശ്നം കണ്ടെത്തിയ ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആദരം. ഉപയോഗിക്കുന്ന വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വാട്‍സ് ആപ്പിലെ പിഴവ് കണ്ടെത്തിയ മണിപ്പൂര്‍ സ്വദേശി സോണല്‍ സൗഗെയ്ജം എന്ന ഇരുപത്തിരണ്ടുകാരനെ ഫേസ്ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയിം 2019ലേക്ക് ഉള്‍പ്പെടുത്തി. സോഷ്യല്‍ മീഡിയ അവാര്‍ഡായി ഏകദേശം 3.4 ലക്ഷം രൂപയും സോണലിന് ലഭിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാട്സ് ആപ്പില്‍ കൂടെ വോയ്സ് കോള്‍ ചെയ്യുന്ന സമയത്ത് അനുവാദമില്ലാതെ തന്നെ ഒരാള്‍ക്ക് അത് വീഡിയോ കോള്‍ ആയി മാറ്റാമെന്നുള്ള ഗുരുതര പിഴവാണ് സോണല്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയ 96 പേരില്‍ 16-ാം സ്ഥാനത്താണ് സോണല്‍. കഴിഞ്ഞ മാര്‍ച്ചിലാണ് വാട്ട്‍സ് ആപ്പില്‍ ഇങ്ങനെ ഒരു പിഴവ് ഉള്ളതായി സോണല്‍ ഫേസ്ബുക്കിനെ അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഫേസ്ബുക്ക് സുരക്ഷ വിഭാഗം നന്ദി അറിയിച്ച് സന്ദേശം അയച്ചു. തൊട്ടടുത്ത 15-20 ദിവസം കൊണ്ട് ഈ പിഴവ് പരിഹരിക്കുകയും ചെയ്തു. 2014ല്‍ ആണ് ഫേസ്ബുക്ക് വാട്‍സ് ആപ്പിനെ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...