Home LATEST ബൾക്ക് മെസേജ് അയക്കുന്നവർക്കുമെതിരേ ഡിസംബർ ഏഴ് മുതൽ വാട്സാപ്പ് നിയമനടപടി സ്വീകരിക്കും.

ബൾക്ക് മെസേജ് അയക്കുന്നവർക്കുമെതിരേ ഡിസംബർ ഏഴ് മുതൽ വാട്സാപ്പ് നിയമനടപടി സ്വീകരിക്കും.

വ്യവസ്ഥകൾ ലംഘിച്ച് നിശ്ചിത പരിധിയിൽ കൂടുതൽ വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ നിയമനടപടിക്കൊരുങ്ങി കമ്പനി. സന്ദേശങ്ങൾ അയക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കും ബൾക്ക് മെസേജ് അയക്കുന്നവർക്കുമെതിരേ ഡിസംബർ ഏഴ് മുതൽ വാട്സാപ്പ് നിയമനടപടി സ്വീകരിക്കും.മാർക്കറ്റിങ് സ്ഥാപനങ്ങളും മറ്റും വാട്സാപ്പ് വഴി വ്യാപകമായി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ തീരുമാനം.വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിനായി ഒരേസമയം അയക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം വാട്സാപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണം മറികടന്ന് ഒരേസമയം പരിധിയിൽ കൂടുതൽ സന്ദേശങ്ങൾ അയക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വാട്സാപ്പിന്റെ അനുമതിയില്ലാതെ മാർക്കറ്റിങ് സ്ഥാപനങ്ങൾ ഉപയോഗിക്കുകയാണ്.കൂട്ടമായി സന്ദേശം അയക്കുന്നതും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ അതിനായി ഉപയോഗിക്കുന്നതും വാട്സാപ്പ് അനുവദിക്കുന്നില്ല.ഈ നിബന്ധന ലംഘിക്കുന്നവർക്കും അതിനുവേണ്ടി കൂട്ടുനിൽക്കുന്നവർക്കും എതിരെ വാട്സാപ്പ് നിയമനടപടി സ്വീകരിക്കും.വാട്സാപ്പ് ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ തങ്ങൾക്കാവുമെന്നും ആ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുമെന്നും വാട്സാപ്പ് വ്യക്തമാക്കി.വ്യവസായ സ്ഥാപനങ്ങളുമായി സംവദിക്കണം എന്ന ഉപയോക്താക്കളുടെ ആവശ്യം തങ്ങൾ മനസിലാക്കുന്നുവെന്നും അതിനാലാണ് വാട്സാപ്പ് ബിസിനസ് എന്ന ഒരു ആപ്ലിക്കേഷൻ ആരംഭിച്ചതെന്നും വാട്സാപ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...