Home LATEST പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക് എത്തുന്നു

പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക് എത്തുന്നു

ലോകത്ത് എങ്ങും ജനപ്രിയമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം ആണ് പബ്ജി. പബ്ജിയുടെ ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ് പതിപ്പിന് ഇന്ത്യയില്‍ വില 1000ത്തിന് അടുത്താണ്. ഇപ്പോള്‍ ഇതാ പബ്ജിയുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ സൌജന്യ പതിപ്പും ഇറക്കുന്ന ഗെയിമിന്‍റെ നിര്‍മ്മാതാക്കളായ ടെന്‍സെന്‍റ്. തായ്ലന്‍റില്‍ ഇതിന്‍റെ ആദ്യ പതിപ്പ് പബ്ജി ലൈറ്റ് എന്ന പേരില്‍ ഇറക്കിയത്. പിന്നാലെ ഹോങ്കോങ്ങ്, തായ്വാന്‍, ബ്രസീല്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഈ പതിപ്പ് ഇറങ്ങി. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്ക് പബ്ജി പുതിയ പതിപ്പ് എത്തിക്കുക.അധികം വൈകാതെ ഈ പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഈ പതിപ്പ് ലഭ്യമാകും. ഇതിന്‍റെ സൂചനമായി പബ്ജി ഇന്ത്യയുടെ പേജില്‍ ഉടന്‍ വരുന്നു എന്ന പോസ്റ്റര്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ പിസി പതിപ്പിനെക്കാള്‍ ശേഖരണ ശേഷയില്‍ ലൈറ്റായ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം ഹാര്‍ഡ് വെയര്‍ പ്രത്യേകതകള്‍ ഒന്നും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യം വരില്ല. സാധാരണ വലിയ സൈസുള്ള പിസി പതിപ്പ് പുത്തന്‍ കമ്പ്യൂട്ടറുകളിലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ എന്ന പരാതി കൂടി കണക്കിലെടുത്താണ് പുതിയ പതിപ്പ് എത്തുന്നത്.പുതിയ പതിപ്പ് എത്തുന്നതോടെ പബ്ജിയുടെ ജനപ്രീതി വീണ്ടും ഉയരും എന്നാണ് ഗെയിം നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. തായ്ലന്‍റില്‍ ലിമിറ്റഡ് ബീറ്റ പതിപ്പായി ജനുവരി പത്തിന് ഈ ഗെയിം അവതരിപ്പിച്ചിരുന്നു. ജനുവരി 24നാണ് ഇത് എല്ലാവര്‍ക്കും ഓപ്പണാക്കി കൊടുത്തത്.ഓപ്പറേറ്റിംഗ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i3 @2.4Ghz റാം: 4GB ജിപിയു: Intel HD 4000 എച്ച്ഒഡി: 4GB എന്നീ കോണ്‍ഫിഗ്രേഷനിലുള്ള സിസ്റ്റം എങ്കിലും അത്യവശ്യമാണ് പബ്ജി ലൈറ്റ് പ്രവര്‍ത്തിക്കാന്‍. അതേ സമയം ഓപ്പറേറ്റിംഗ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i5 @2.8Ghz റാം: 8GB ജിപിയു: Nvidia GTX 660 or AMD Radeon HD 7870 എച്ച്ഒഡി: 4GB എന്ന രീതിയിലുള്ള സിസ്റ്റം ആണെങ്കില്‍ പ്രവര്‍ത്തനം വേഗത്തിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...