Home LATEST കോൾ ഓട്ടോ അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി.

കോൾ ഓട്ടോ അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി.

ഓണ്‍ലൈൻ ടാക്സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോ റിക്ഷകളും വിരൽത്തുമ്പിൽ ലഭ്യമാകും. ഓണ്‍ലൈൻ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ലഭ്യമാവുന്നു എന്നതാണ് അപ്ലിക്കേഷന്‍റെ പ്രത്യേകത. യാത്രക്കാരന് കോൾ ഓട്ടോ എന്ന മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോയെ പെട്ടെന്ന് ബുക്ക് ചെയ്യാനാകും. യാത്ര പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ തന്നെ മനസിലാക്കാം. നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാണ് ഈടാക്കുക. ബുക്ക് ചെയ്താൽ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് കിട്ടും. ഓട്ടോ ഡ്രൈവർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവർമാർക്ക് യാത്രക്കാരെയും കണ്ടെത്താം. ചലച്ചിത്ര നടൻമാരായ ടൊവിനോ തോമസ്, വിനോദ് കോവൂർ എന്നിവർ ചേർന്ന് ആപ്ലിക്കേഷൻ പുറത്തിറക്കി.15 ദിവസത്തിനകം സംവിധാനം പൂർണരൂപത്തിൽ പൊതു ജനങ്ങൾക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പിൽ എമർജൻസി ബട്ടൻ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേർട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമർജൻസി ബട്ടണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...