Home LATEST ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡ് ഗൂഗിള്‍

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡ് ഗൂഗിള്‍

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്.മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ജിയോയുടെ എതിരാളികളായ എയര്‍ടെല്‍ എട്ടാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്. ആമസോണ്‍, പേടിഎം, സാംസങ് തുടങ്ങി ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ ബ്രാന്‍ഡുകള്‍ ഐടി, ടെക്നോളജി, ടെലികോം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്. പ്രാദേശിക ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം ആദ്യ 10 സ്ഥാനങ്ങളില്‍ എത്തുക എന്നതും അത് നിലനിര്‍ത്തുക എന്നതും ശ്രമകരമാണെന്നാണ് ഐപോസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗുപ്ത പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ ഗൂഗിളിനും ആമസോണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജിയോ ഉണ്ടായിരുന്നത്. 4 ആഭ്യന്തര ബ്രാന്‍ഡുകളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്. ജിയോ, പേടിഎം, എയര്‍ടെല്‍ എന്നിവയ്ക്കു പുറമേ ഫ്‌ളിപ്കാര്‍ട്ടാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. ഫ്‌ളിപ്കാര്‍ട്ട് ഒമ്പതാം സ്ഥാനത്താണ്. വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേടിഎമ്മാണ് പട്ടികയിലെ മൂന്നാംസ്ഥാനത്ത് ഇത്തവണ എത്തിയിട്ടുള്ളത്. ജെഫ് ബെസാസിന്‍റെ ആമസോണ്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് നാലാം സ്ഥാനത്താണ് ഉള്ളത്. സാംസംഗും ഫ്‌ളിപ്കാര്‍ട്ടും ആപ്പിളിനെ മറികടന്നാണ് മുന്നേറിയത്. സാംസങ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...