Home LATEST 'സൈന്‍ ഇന്‍ വിത് ആപ്പിള്‍' ഉണ്ടായിരിക്കണമെന്ന് ആവശ്യവുമായി ആപ്പിൾ

‘സൈന്‍ ഇന്‍ വിത് ആപ്പിള്‍’ ഉണ്ടായിരിക്കണമെന്ന് ആവശ്യവുമായി ആപ്പിൾ

ആപ്പിള്‍ കൊണ്ടുവന്ന ‘സൈന്‍ ഇന്‍ വിത് ആപ്പിള്‍’ടെക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.എല്ലാറ്റിനും ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് സൈന്‍ ഇന്‍ ആയിരുന്നു പല സര്‍വീസുകളും ആവശ്യപ്പെട്ടിരുന്നത്.ഇതാകട്ടെ ഈ രണ്ടു കമ്പനികള്‍ക്കും ചാകരയുമായിരുന്നു.പല ആപ്പുകളും സൈന്‍-ഇന്‍ വിത് ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് എന്നായിരുന്നു ആപ് ഉപയോഗിക്കാനെത്തുന്നവരോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ ആപ്‌സ്റ്റോറിലുള്ള ഇത്തരം ആപ്പുകളോട് സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഓപ്ഷന്‍ ഇനി നിര്‍ബന്ധമായിട്ടും ഉണ്ടായിരിക്കണമെന്ന് ആപ്പിൾ ആവശ്യപ്പെട്ടു കഴിഞ്ഞു.ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുന്ന ഹതഭാഗ്യരെ കൃത്യമായും ട്രാക്കു ചെയ്യാന്‍ ഈ കമ്പനികള്‍ക്കു സാധിച്ചിരുന്നുവെന്നു തോന്നിയതിനാലാകണം ആപ്പിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഉപയോഗിക്കുന്ന ഉപയോക്താവിനെക്കുറിച്ചുള്ള വളരെ കുറച്ചു ഡേറ്റ മാത്രമേ ആപ്പുകള്‍ക്കും കമ്പനികള്‍ക്കും ലഭിക്കൂ. ആപ്പിളിന്റെ സിസ്റ്റം ഉപയോക്താവിന്റെ ശരിക്കുള്ള ഇമെയില്‍ ഐഡി പോലും ആപ്പുകളുമായി പങ്കുവയ്ക്കില്ല. ഇമെയില്‍ ഐഡി ആപ് ആവശ്യപ്പെടുമ്പോള്‍ ഉപയോക്താവിന്റെതല്ലാത്ത ഒരു മെയിൽ ഐഡിയിലേക്ക് ആപ്പിനെ ആപ്പിള്‍ നയിക്കും. ആ മെയില്‍ ഐഡിയാകട്ടെ ആപ്പിള്‍ നേരിട്ടു പ്രവര്‍ത്തിപ്പിക്കുന്നതുമായിരിക്കും. ഈ ഡമ്മി ഐഡിയായിരിക്കും ആപ്പുകള്‍ക്കും ആപ്പുകള്‍ക്കു പിന്നില്‍ പതിയിരിക്കുന്നവര്‍ക്കും ലഭിക്കുക! ഇതിലൂടെ ഉപയോക്താവിനെക്കുറിച്ചുള്ള ഡേറ്റയൊന്നും ആപ്പുകള്‍ക്കു ലഭിക്കില്ല. ഇത് പരസ്യത്തെ കന്ദ്രീകരിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ കമ്പനികള്‍ക്ക് വന്‍ അടിയായിരിക്കും. ഇതിനെതിരെ കമ്പനികള്‍ പടയ്ക്കിറങ്ങുമോ എന്നറിയില്ല. ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തിരിക്കുന്നതു തന്നെ പരസ്യത്തെ ആശ്രിയിച്ചാണല്ലോ.സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ ഫീച്ചര്‍ ഐഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍, ആപ്പിള്‍ ടിവി എന്നിവയിലെല്ലാം ഉപയോഗിക്കാം. സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ എന്ന സേവനം ഏതെങ്കിലും കമ്പനി ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അത് ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും ഉപയോഗിക്കാം. തുടക്കം മുതല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും ആപ്പുകളില്‍ നിന്ന് ഖനനം ചെയ്യുന്ന ഡേറ്റ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുന്ന സ്വഭാവക്കാരായിരുന്നു. ഇതിനെതിരെ ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ തലവന്‍ ടിം കുക്കും പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അവര്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നത്.ഈ നീക്കം ഫെയ്‌സ്ബുക്കിനും ഗൂഗിളിനും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...