Home LATEST മനുഷ്യരുടെ തലച്ചോറിലെ ചില ഭാഗങ്ങളെ സ്വാധീനിക്കാൻ ഇന്റർനെറ്റിന‌് സാധിക്കുമെന്ന‌് പഠനം.

മനുഷ്യരുടെ തലച്ചോറിലെ ചില ഭാഗങ്ങളെ സ്വാധീനിക്കാൻ ഇന്റർനെറ്റിന‌് സാധിക്കുമെന്ന‌് പഠനം.

മനുഷ്യരുടെ തലച്ചോറിലെ ചില ഭാഗങ്ങളെ സ്വാധീനിക്കാൻ ഇന്റർനെറ്റിന‌് സാധിക്കുമെന്ന‌് പഠനം.ചിന്താശേഷി, ശ്രദ്ധ, ഓർമ, സാമൂഹ്യ ഇടപടൽ എന്നിവയിൽ സ്വാധീനം ചെലുത്താനും ഇന്റർനെറ്റിന‌് കഴിയുമെന്നാണ‌് ലോക മനോരോഗപഠനം (വേൾഡ‌് സൈക്യാട്രി) പുറത്തിറക്കിയ ലേഖനത്തിൽ പറയുന്നത‌്.ബ്രിട്ടനിലെ ഓക‌്സ്‌ഫഡ്, അമേരിക്കയിലെ ഹാർവാർഡ്, ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലകളിലെ ഗവേഷകരാണ‌് പഠനം നടത്തിയത‌്. അമിതമായ ഇന്റർനെറ്റ‌് ഉപയോഗം തലച്ചോറിന്റെ പലപ്രവർത്തനങ്ങളിലും സ്വാധീനമുണ്ടാക്കുമെന്ന‌് വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ മുതിർന്ന ഗവേഷകനും പഠനത്തിന‌് നേതൃത്വം നൽകിയയാളുമായ ജോസഫ‌് ഫിർത്ത‌് പറഞ്ഞു.ഇന്റർനെറ്റിൽ നിന്ന‌് വരുന്ന നിയന്ത്രണമില്ലാത്ത അറിയിപ്പുകൾ മനുഷ്യരുടെ ശ്രദ്ധ തെറ്റിക്കുമെന്നും ഇത‌ുമൂലം കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കാനുള്ള ശക്തി നഷ‌്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ലോകത്തെ ഏറ്റവും കൃത്യമായ അറിവ്‌ നമ്മുടെ വിരൽതുമ്പിലുണ്ട‌്. ഇത‌ുമൂലം നമ്മുടെ തലച്ചോറിൽ വിവരങ്ങൾ എങ്ങനെ അറിയണം, ശേഖരിക്കണം എന്നതിനുള്ള സാധ്യത മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...