Home LATEST ബഹിരാകാശ യുദ്ധോപകരണ സംവിധാനങ്ങൾ ഒരുക്കാൻ ഇനി ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസി

ബഹിരാകാശ യുദ്ധോപകരണ സംവിധാനങ്ങൾ ഒരുക്കാൻ ഇനി ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസി

ബഹിരാകാശ യുദ്ധത്തിനുള്ള ആയുധ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് രാജ്യത്ത് പുതിയ ഏജൻസി രൂപീകരിക്കാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി.പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ സമിതിയാണ് പുതിയ ഏജൻസിക്ക് അനുമതി നൽകിയത്.ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസി (ഡി.എസ്.ആർ.ഒ) എന്നായിരിക്കും ഈ ഏജൻസി അറിയപ്പെടുകയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.ജോയിന്‍റ് സെക്രട്ടറി തലത്തിലുള്ള ശാസ്ത്രജ്ഞന്‍റെ മേൽനോട്ടത്തിലാണ് ഏജൻസിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.ശാസ്ത്രജ്ഞരുടെ സംഘവും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘവും ഉൾപ്പെടുന്ന ത്രിതല സംവിധാനമാണ് പുതിയ ഏജൻസി.ഡിഫൻസ് റിസർച്ച് ഏജൻസി (ഡി.എസ്.എ)ക്ക് വേണ്ടി ഗവേഷണ, വികസന സഹായങ്ങളാണ് ഡി.എസ്.ആർ.ഒ ലഭ്യമാക്കേണ്ടത്. ബഹിരാകാശ യുദ്ധത്തിൽ രാജ്യത്തെ സഹായിക്കുകയാണ് പുതിയ ഏജൻസി കൊണ്ട് ലക്ഷ്യമിടുന്നത്.എയർ വൈസ് മാർഷൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ ബംഗളൂരു ആസ്ഥാനമായി ഡിഫൻസ് റിസർച്ച് ഏജൻസി (ഡി.എസ്.എ) സർക്കാർ രൂപീകരിച്ചിരുന്നു. കര, നാവിക, വ്യോമ സേനകളെ ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാപ്‌തമാക്കുകയാണ് ലക്ഷ്യമിടുന്നത്.ബഹിരാകാശത്ത് വെച്ച് ഉപഗ്രഹം തകർക്കുന്ന ഇന്ത്യയുടെ മിസൈൽ പരീക്ഷണം വൻ വിജയകരമായിരുന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യങ്ങൾ ഉൾപ്പെട്ട എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യ അംഗമാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...