Home LATEST ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി

ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി

എല്ലാ മോഡലുകളും ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വാങ്ങാൻ കഴിയുക

ഓണർ 20 സീരീസിലെ ഫോണുകൾ ഓണർ പുറത്തിറക്കി. ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഓണർ പാഡ് 5 മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. എല്ലാ മോഡലുകളും ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വാങ്ങാൻ കഴിയുക.ഓണർ 20 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 39,999 രൂപയാണ് ഓണർ 20 യുടെ 6ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 32,999 രൂപയും ഓണർ 20 ഐ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 14,999 രൂപയുമാണ്. ഓണർ പാഡ് 5 ന്റെ രണ്ടു മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 8 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന്റെ വില 15,499 രൂപയും 4 ജിബി/64 ജിബി മോഡലിന്റെ വില 17,499 രൂപയുമാണ്. 10.1 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന് 16,999 രൂപയും 4ജിബി/64 ജിബി മോഡലിന് 18,999 രൂപയുമാണ് വില.

ഓണർ 20 പ്രോ സ്‌പെസിഫിക്കേഷൻസ്

ഓണർ 20 പ്രോയുടേത് 6.26 ഇഞ്ച് എൽസിഡി സ്ക്രീനാണ്. കിരിൻ 980 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബിയാണ് റാം. 256 ജിബിവരെ നീട്ടാം. പുറകിൽ നാലു ക്യാമറകളാണ് ഫോണിനുളളത്. പ്രൈമറി ക്യാമറ 48 മെഗാപിക്സലിന്റേതാണ് (അപേർച്ചർ f/1.4), 16 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ആണ് മറ്റു മൂന്നു ക്യാമറകളും. സെൽഫി ക്യാമറ 32 മെഗാപിക്സലാണ് (അപേർച്ചർ f/2.0). ഫോണിന്റെ വശത്തായി ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ആൻഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി.

ഓണർ 20 സ്‌പെസിഫിക്കേഷൻസ്

ഓണർ 20 പ്രോയുടെ അതേ വലിപ്പവും സ്ക്രീനും പ്രൊസസറുമാണ് ഓണർ 20 യിലുളളത്. ചെറിയ വ്യത്യാസങ്ങളേ ഫോണുകൾ തമ്മിലുളളൂ. ഓണർ 20 യുടെ മുൻക്യാമറ പ്രോയിലേതുപോലെയാണ്. പക്ഷേ ബാറ്ററി 3,750 മില്ലി ആംപിയർ ആണ്. ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബിയാണ് റാം. 128 ജിബിയാണ് ഇന്റേണൽ മെമ്മറി. 48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ + 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളാണ് ഫോണിലുളളത്.

ഓണർ 20ഐ

ഓണർ 20ഐയുടേത് 6.21 ഇഞ്ച് ഡിസ്‌പ്ലേയാണ്. പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. 25 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ആണ് ക്യാമറ. കിരിൻ 710 പ്രൊസസസർ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...