Home LATEST ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കുന്നു

ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കുന്നു

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കുന്നു. റഷ്യൻ നിർമിത 40 സുഖോയ് പോർവിമാനങ്ങളിൽ എത്രയും വേഗം ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്.ആകാശമാർഗമുള്ള ആക്രമണത്തിനു മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിനു മുൻപ് പദ്ധതി പൂർത്തിയാക്കാൻ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനും ബ്രഹ്മോസ് ഏറോസ്പേസിനും നിർദ്ദേശം നൽകി. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ പരീക്ഷണ വിക്ഷേപണങ്ങൾ നേരത്ത തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.യുദ്ധവിമാനത്തിൽ ആണവസജ്ജമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സേനയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പരീക്ഷണ വിജയങ്ങൾ നിർണായകമായിരുന്നു. 2016 ലാണ് ലോകത്തിലെ ഏറ്റവും വേഗമുളള ബ്രഹ്മോസ് മിസൈൽ സുഖോയില്‍ നിന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്.നിലവിൽ 40 സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിക്കുകയാണ് ലക്ഷ്യം. കര, കടൽ മാർഗമുള്ള യുദ്ധഭീഷണി തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ സേനയുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്.നിലവിൽ, 240 സുഖോയ് 30 എംകെഐ വിമാനങ്ങളാണു വ്യോമസേനയ്ക്കുള്ളത്. ശബ്ദത്തേക്കാൾ 3 മടങ്ങു വേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി 290 കിലോമീറ്ററാണ്. ബ്രഹ്മോസ് ഘടിപ്പിക്കാൻ യുദ്ധവിമാനത്തിൽ അതിസങ്കീർണ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ എൻജിനീയർമാരാണ് ഈ പദ്ധതിക്കു നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...