Home LATEST അഞ്ചു ക്യാമറകളുമായി നോക്കിയ 9 പ്യുർവ്യൂ

അഞ്ചു ക്യാമറകളുമായി നോക്കിയ 9 പ്യുർവ്യൂ

നോക്കിയ സ്മാർട് ഫോണിലെ ക്യാമറ ഉപയോഗിച്ചവർക്കറിയാം അതിന്റെ ഗുണം. ലൂമിയ സീരീസിലെ പതിനായിരം രൂപ റേഞ്ചിലുള്ള ഫോണുകളിൽ പോലും മാന്വൽ കൺട്രോൾസും കാൾസീസ് ലെൻസും നൽകിയ ചരിത്രമുണ്ട് നോക്കിയക്ക്.ഇപ്പോഴിതാ അഞ്ചു ക്യാമറകളുമായി സ്മാർട് ഫോൺ ഫൊട്ടോഗ്രഫിയുടെ ചരിത്രം മാറ്റാനിറങ്ങുകയാണ് നോക്കിയ.നോക്കിയ 9 പ്യൂർവ്യൂ ഹാൻഡ്സെറ്റിലാണ് ക്യാമറകളുടെ സമ്മേളനം നടക്കുന്നത്.ഈ സ്മാർട് ക്യാമറാഫോൺ ആദ്യം അവതരിപ്പിച്ചത് തായ്‌വാനിലാണ്.

ക്യാമറ വിശേഷങ്ങൾ

അഞ്ചു ക്യാമറകൾ പിന്നിൽ. പന്ത്രണ്ടു മെഗാപിക്സൽ ശേഷി. സാധാരണ ക്യാമറ ഫോണിനെക്കാൾ പത്തുമടങ്ങു പ്രകാശം പകർത്താനുള്ള കഴിവുണ്ട് പ്യൂർവ്യു 9ന്റെ സെൻസറിനെന്നു നോക്കിയ പറയുന്നു. ഡൈനാമിക് റേഞ്ച് കൂടും. അതായത് ഇരുട്ടിലുളള ഒരു വസ്തുവിന്റെ ഡീറ്റെയിൽസും നല്ല വെടിപ്പായി പകർത്താൻ ഈ പഞ്ചമൻ മതിയാകും എന്നർഥം. സീസ് ഒപ്റ്റിക്സ് ആണ് ക്യാമറ ലെൻസ്. അതും ക്വാളിറ്റിയെ ഗുണപരമായി സ്വാധീനിക്കും.ഡെപ്ത് ഓഫ് ഫീൽഡ് കൂടും. പടമെടുത്തതിനു ശേഷം ഫോക്കസ് പോയിന്റ് മാറ്റാം, റോ എന്ന ഡിജിറ്റൽ നെഗറ്റീവ് ഫോർമാറ്റിൽ ഷൂട്ട് ചെയ്യാം എന്നിങ്ങനെ മറ്റു ക്യാമറാ വിശേഷങ്ങളേറെയുണ്ട്.അഞ്ചു ക്യാമറകളും പിടിച്ചെടുക്കുന്ന പ്രകാശത്തെ ഉപയോഗിച്ച് ഹൈ ഡൈനാമിക് റേഞ്ച് ഇമേജുകളാക്കി മാറ്റുമ്പോൾ കൂടുതൽ ഡീറ്റയിൽസ് ഓരോ പടത്തിലും ഉൾക്കൊള്ളും. ഒരു പടത്തിലെ നിഴലിലുള്ള വസ്തുവിന്റെയും പ്രകാശത്തിലുള്ള വസ്തുവിന്റെയും ഡീറ്റയിൽസ് നഷ്ടമാകില്ലെന്നതു ഗുണം.ഫോക്കസ് പോയിന്റ് മാറ്റുന്നതിൽ പ്യൂർ വ്യൂ ഒരു മാന്ത്രികനാണെന്നു കമ്പനി അവകാശപ്പെടുന്നു. നോക്കിയ 9 പ്യൂർവ്യു ഓരോ ഫ്രെയിമിലും 1200 ലെയറുകളായിട്ടാണത്രെ പടം പകർത്തുക. ശേഷം നമുക്കിഷ്ടമുള്ള പോയിന്റ് ഫോക്കസ് ചെയ്തെടുക്കാം. ആൾക്കൂട്ടത്തിൽ നിങ്ങൾ എവിടെയായിരുന്നാലും കൃത്യതയോടെ ഗൂഗിൾ ഫോട്ടോസിൽ വച്ച് ഫോക്കസ് ചെയ്തെടുക്കാം. പ്രൊഫഷനൽ ടെലി ലെൻസുകൾക്കു തുല്യമായ ബ്ലർ ഇഫക്ടുകളും (ബാക്ക് ഗ്രൗണ്ട് കലങ്ങുക എന്ന് വാമൊഴി) നോക്കിയ 9 പ്യൂർവ്യുവിന്റെ സവിശേഷതയാണ്. മിക്ക ഇരട്ട ക്യാമറാ ഫോണുകളിലും ഇതു സാധ്യമാണെങ്കിലും അഞ്ചെണ്ണത്തിന്റെ സാധ്യത ഒന്നു വേറെ തന്നെയായിരിക്കും.

സ്ക്രീൻ ഫ്ലാഷുള്ള 20 മെഗാപിക്സൽ ക്യാമറയാണു സെൽഫി പ്രിയർക്കുള്ളത്.മാന്വൽ കൺട്രോൾസുമുണ്ട്. അതായത് ഷട്ടർസ്പീഡ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് എന്നിവ നിങ്ങളുടെ ക്രിയേറ്റിവിറ്റിയ്ക്കനുസരിച്ചു മാറ്റാം. 4k എച്ച്ഡിആർ വിഡിയോ ഷൂട്ട് ചെയ്യാം.

ഫോണിന്റെ മറ്റു ഫീച്ചറുകൾ

ക്വാൾകോം സ്നാപ്ഡ്രാഗൺ 845 പ്ലാറ്റ്ഫോം. എട്ടു മില്ലി മീറ്റർ കനം, മെഷിൻഡ് അലുമിനിയം ബോഡി, കോർണിങ് ഗോറില്ല ഗ്ലാസ് ഫൈവ് സ്ക്രീൻ, സ്ക്രീനിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ, വയർലെസ് ചാർജിങ് സൗകര്യം എന്നിവയാണു പ്യൂർവ്യു 9ന്റെ മറ്റു സൗകര്യങ്ങൾ. 2k റെസല്യൂഷനുള്ള 5.99 ‘pOLED QHD’ (plastic Organic LED) സ്ക്രീൻ ആണ്.ഇന്ത്യയിലിറങ്ങുമ്പോൾ നോക്കിയ 9 പ്യൂർ വ്യൂവിനു പ്രതീക്ഷിക്കപ്പെടുന്ന വില 48,800 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...