Home LATEST ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് അണ്വായുധം പ്രയോഗിക്കാനല്ല:ഇറാൻ

ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് അണ്വായുധം പ്രയോഗിക്കാനല്ല:ഇറാൻ

ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് അണ്വായുധം പ്രയോഗിക്കാൻ ലക്ഷ്യമിട്ടല്ലെന്ന് ഇറാൻ അറിയിച്ചു. അണ്വായുധം പ്രയോഗിക്കൽ ഇറാന്റെ ലക്ഷ്യമല്ലെന്നും ഇതിനായി മിസൈലുകൾ നിർമിക്കുന്നില്ലെന്നും ഇറാൻ അമേരിക്കയെ അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് സാങ്കേതികത ആണവ കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയത്. ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഇറാനെ അനുവദിക്കരുതെന്നാണ് ഫ്രാൻസും വാദിക്കുന്നത്. പുതിയ ആവശ്യങ്ങളുമായി രംഗത്തു വരുന്ന അമേരിക്കയുടെയും മറ്റു വൻ ശക്തികളുടെയും നിലപാട് അവരെ കുറിച്ചുള്ള വിശ്വാസ്യതതയാണ് ഇല്ലാതാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി തിരിച്ചടിച്ചു.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചക്ക് തയാറാണെന്ന അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ വാഗ്ദാനവും ഇറാൻ നിരസിച്ചിരുന്നു. 2015ലെ ആണവ കരാർ മതിയെന്നും ഇതിൽ മാറ്റങ്ങൾ വേണ്ടെന്നുമാണ് ഇറാന്റെ നിലപാട്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ഇല്ലാതാക്കാൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ചർച്ചക്ക് തയാറാണെന്ന ട്രംപ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...