Home LATEST ഗൂഗിള്‍ മാപ്പില്‍ ബസ്, ട്രെയിന്‍,ഓട്ടോറിക്ഷ യാത്രാ വിവരങ്ങള്‍ തത്സമയം അറിയാം

ഗൂഗിള്‍ മാപ്പില്‍ ബസ്, ട്രെയിന്‍,ഓട്ടോറിക്ഷ യാത്രാ വിവരങ്ങള്‍ തത്സമയം അറിയാം

ഇന്ത്യയിൽ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളുമായി ഗൂഗിൾ മാപ്പ്. ഇന്ത്യൻ റെയിൽവേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിൾ മാപ്പിൽ ലഭ്യമാവും. ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങൾ ലഭ്യമാവുക.ബസ് യാത്രാ സമയം തത്സമയം അറിയാൻ ഗൂഗിൾ മാപ്പ് വഴി ഇനി സാധിക്കും. ഗൂഗിളിന്റെ തത്സമയ ഗതാഗത വിവരങ്ങളും ബസ് സമയക്രമവും കണക്കാക്കിയാണ് ഗൂഗിൾ മാപ്പ് ബസുകൾ വൈകുന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾ നൽകുക.ഡൽഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്നൗ, ചെന്നൈ, മൈസൂർ, കോയമ്പത്തൂർ, സൂററ്റ് എന്നിവിടങ്ങളിലാണ് ഈ സേവനം ആദ്യമായി ലഭിക്കുക.ട്രെയിൻ യാത്രയുടെ തത്സമയ വിവരവും ഗൂഗിൾ മാപ്പിൽ അറിയാം. ഈ സേവനം നിലവിൽ മറ്റ് ആപ്പുകൾ നൽകുന്നുണ്ട്. ട്രെയിൻ സമയം, ട്രെയിൻ വൈകുമോ, യാത്രചെയ്യുന്ന ട്രെയിൻ എവിടെയെത്തി ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിൽ അറിയാം. കഴിഞ്ഞ വർഷം ഗൂഗിൾ ഏറ്റെടുത്ത മൈ ട്രെയിൻ ആപ്പിന്റെ സഹായത്തോടെയാണ് ഗൂഗിൾ ഈ സേവനം നൽകുന്നത്.ഓട്ടോറിക്ഷ യാത്ര സംബന്ധിച്ച വിവരങ്ങളും ഗൂഗിൾ മാപ്പിൽ അറിയാം. യാത്രയ്ക്ക് എത്ര സമയമെടുക്കും, എത്ര ചിലവ് വരും തുടങ്ങിയ വിവരങ്ങൾ അറിയാം. തുടക്കത്തിൽ ഡെൽഹിയിലും ബംഗളുരുവിലുമാണ് ഈ സൗകര്യം ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...