Home LATEST ലോകത്തിലാദ്യമായി ആക്ടീവ ലിക്വിഡ് കൂളിങ് ടർബോഫാൻ ടെക്നോളജിയുമായി റെഡ് മാജിക് 3

ലോകത്തിലാദ്യമായി ആക്ടീവ ലിക്വിഡ് കൂളിങ് ടർബോഫാൻ ടെക്നോളജിയുമായി റെഡ് മാജിക് 3

ദിനംപ്രതി വളരുന്ന സ്മാർട് ഫോൺ ശൃംഖലയിൽ മാറ്റത്തിന്റെ ചുവടുമായി എത്തുകയാണ് മുൻനിര ആൻഡ്രോയിഡ് സ്മാർട് ഫോൺ നിർമാതാക്കളായ ‘നുബിയ സ്മാർട് ഫോൺസ്’ തങ്ങളുടെ പുതിയ സ്മാർട് ഫോൺ റെഡ് മാജിക് 3യിൽ ലോകത്തിലാദ്യമായി ഗെയിമിങ് കംപ്യൂട്ടറുകളിൽ മാത്രം കാണപ്പെടുന്ന ആക്ടീവ ലിക്വിഡ് കൂളിങ് ടർബോഫാൻ ടെക്നോളജി അവതരിപ്പിച്ചുകൊണ്ട്.ഗെയിമിങ് പ്രാധാന്യം നൽകുന്ന ഈ സ്മാർട് ഫോണിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 855 പ്രോസസർ, 5000 മെഗാഹെർട്സ് ബാറ്ററി, 6.65 ഇഞ്ച് അമോ എൽഡി ഡിസ്പ്ലേ, 48mp, 16mp ക്യാമറ, ഡെഡിക്കേറ്റഡ് ഗെയിം സ്പേസ്, ഗെയിം കൺട്രോളറുകളിൽ മാത്രം കാണപ്പെടുന്ന ഷോൾഡർ ട്രിഗർ എന്നിവയുണ്ട്.

ക്യാമറ

8K വിഡിയോ റെക്കോർഡിങ്ങോടു കൂടിയ 48 മെഗാപിക്സൽ പിൻക്യാമറയും 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഗെയിമിങ് ഫോണുകളിൽ കാണപ്പെടുന്ന ക്യാമറകളിൽ മുൻപന്തിയിലാണ്

വേരിയന്റുകള്‍

ഏറ്റവും പുതിയ സ്നാപ്പ്ഡ്രാഗൺ 855 പ്രോസസറിനൊടൊപ്പം 8 ജിബി റാം 128 ജിബി സ്റ്റോറേജ് ശേഷി, 12 ജിബി റാം 256 ജിബി സംഭരണശേഷി എന്നീ വേരിയന്റുകൾ ലഭ്യമാണ്.

ഗെയിമിങ്/ സ്പെഷ്യൽ ഫീച്ചേഴ്സ്

ഗെയിമിങ് പിസികളിയിൽ മാത്രം കാണപ്പെടുന്ന ലിക്വിഡ് കൂളിങ് ഫാനിനു പുറമെ 90hz റിഫ്രഷ് റേറ്റ് നൽകുന്ന 6.65 ഇഞ്ച് അമോ എൽഡി ഡിസ്പ്ലേ, മറ്റു ആപ്ലിക്കേഷനുകളിൽ നിന്നും റാമിനെ ഫ്രീയാക്കി പ്രോസസറിനു വേഗം നൽകി ഗെയിമുകളിൽ കൂടുതൽ പെർഫോമൻസ് നൽകുന്ന ഗെയിം സ്പേസ് 2.0 ഈ ഫോണിന്റെ മാത്രം സവിശേഷതയാണ്. ഗെയിമിങ് കൺട്രോളറുകളിൽ മാത്രം കാണപ്പെടുന്ന ഷോൾഡർ ട്രിഗറുകൾ പ്രോസസർ ഓവർക്ലോക്കിങ് ഓപ്ഷൻ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.ചൈന യുകെ തുടങ്ങി രാജ്യങ്ങളിൽ വിൽപനയ്ക്ക് ലഭ്യമായ റെഡ് മാജിക് 3 ജൂൺ മുതൽ രണ്ടു വേരിയന്റുകളിൽ 40000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിലും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...