Home LATEST ഭൂമിയെ ഗുരുതരമായ ബാധിക്കാന്‍ ശേഷിയുള്ള സി.എം.ഇ നടത്തുന്ന നക്ഷത്രത്തെ പ്രപഞ്ചശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

ഭൂമിയെ ഗുരുതരമായ ബാധിക്കാന്‍ ശേഷിയുള്ള സി.എം.ഇ നടത്തുന്ന നക്ഷത്രത്തെ പ്രപഞ്ചശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

ഓരോ നിമിഷത്തിലും നമ്മളറിയാത്ത നിരവധി പ്രതിഭാസങ്ങള്‍ സൗരയൂഥത്തില്‍ അരങ്ങേറുന്നുണ്ട്. ഭൂമിയെ ബാധിക്കാന്‍ ശേഷിയുള്ള ഇത്തരം പ്രതിഭാസങ്ങളെയെങ്കിലും തിരിച്ചറിയാനുള്ള ശ്രമം നമ്മള്‍ നടത്തുന്നുമുണ്ട്. അത്തരമൊരു ശ്രമത്തിന്റെ ഫലമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ഭൂമിയെ ഗുരുതരമായ ബാധിക്കാന്‍ ശേഷിയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍(CME) നടത്തുന്ന ഒരു നക്ഷത്രത്തെയാണ് പ്രപഞ്ചശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.സൂര്യന് പുറമേ നമ്മുടെ സൗരയൂഥത്തില്‍ മറ്റൊരു നക്ഷത്രത്തില്‍ നിന്നുള്ള സിഎംഇ തരംഗങ്ങള്‍ ആദ്യമായാണ് തിരിച്ചറിയപ്പെടുന്നത്. ഭൂമിയില്‍ നിന്നും 450 പ്രകാശവര്‍ഷം അകലെയുള്ള HR 9024 എന്ന നക്ഷത്രമാണ് ഇതിന് പിന്നില്‍. ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഗവേഷകര്‍ ഇത് തിരിച്ചറിഞ്ഞത്. ഗുരുതരമായ എക്‌സ്‌റേ തരംഗങ്ങളും അത്യുഷ്ണ വാതങ്ങളുടെ കുമിളകളും പുറത്തുവിടാനുള്ള ശേഷിയാണ് ഈ നക്ഷത്രത്തെ അപകടകാരിയാക്കുന്നത്.അത്യന്തം അപകടകാരികളായ സോളാര്‍ വാതങ്ങളും വൈദ്യുത കാന്തിക റേഡിയേഷനുകളും നക്ഷത്രങ്ങള്‍ പുറത്തുവിടുന്ന പ്രതിഭാസത്തെയാണ് സിഎംഇ അഥവാ കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് പറയുന്നത്. നൂറ് കോടി ഹൈഡ്രജന്‍ ബോംബുകള്‍ ഒന്നിച്ച് പൊട്ടുന്നതിന്റെ ഊര്‍ജ്ജമായിരിക്കും ഇത്തരം ഓരോ സ്‌ഫോടനത്തിലും പുറത്തുവരിക. ഇത്തരം അപകടകാരികളായ സിഎംഇയുടെ സാന്നിധ്യം സൂര്യന് ചുറ്റുമാണ് ഇതുവരെ കണ്ടിരുന്നത്. ഇത് ആദ്യമായാണ് സൗരയൂഥത്തിലെ മറ്റൊരു നക്ഷത്രത്തില്‍ കണ്ടെത്തുന്നത്.വമ്പന്‍ ഊര്‍ജ്ജ പ്രവാഹങ്ങളാണെന്നതുകൊണ്ടുതന്നെ ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ഇവക്ക് പ്രയാസമില്ല. ഈ പറയുന്ന HR 9024ല്‍ നിന്നും ഇത്തരം സിഎംഇ തരംഗങ്ങള്‍ അതിവേഗം ഭൂമിയിലെത്തും. ആഴ്ച്ചകളുടെ ഇടവേളകളില്‍ ഇത്തരം തരംഗങ്ങള്‍ ഭൂമിയിലെത്തുന്നുവെന്ന വിവരവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അപകടകാരികളായിട്ടില്ലെന്നത് എക്കാലവും അങ്ങനെയാകുമെന്നതിന്റെ ഉറപ്പില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇത്തരം സിഎംഇ തരംഗങ്ങള്‍ക്ക് വലിയ തോതിലുള്ള ഊര്‍ജ്ജ വ്യത്യാസം വരാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിക്ക് ചുറ്റുമുള്ള സാറ്റലൈറ്റുകളെയാകും അത് ആദ്യം തകരാറിലാക്കുക. ഭൂമിയിലെ വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍ വന്‍ ഊര്‍ജ്ജ പ്രവാഹത്താല്‍ പൊട്ടിത്തെറിക്കാന്‍ പോലും സാധ്യതയേറെയാണെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അപകടകാരികളായ സിഎംഇ തരംഗങ്ങള്‍ സൂര്യന് പുറമേ മറ്റൊരു നക്ഷത്രം കൂടി പുറത്തുവിടുന്നുവെന്നതാണ് ഈ കണ്ടെത്തലിലെ സുപ്രധാന സംഗതി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...