Home LATEST കിറുകൃത്യമായി ശത്രുസങ്കേതങ്ങൾ തകർക്കാൻ: 'ബാലാക്കോട്ട്' സ്‌പൈസ് ബോംബുകൾ

കിറുകൃത്യമായി ശത്രുസങ്കേതങ്ങൾ തകർക്കാൻ: ‘ബാലാക്കോട്ട്’ സ്‌പൈസ് ബോംബുകൾ

ഇന്ത്യ ഇസ്രായേലിൽ നിന്നും  മുന്നൂറു കോടി രൂപയ്ക്ക് 100  സ്‌പൈസ് ബോംബുകൾ വാങ്ങാൻ കരാറൊപ്പിട്ടു. അതായത് ബോംബൊന്നിന് മൂന്നുകോടി രൂപ വീതം. മൂന്നുമാസത്തിനുള്ളിൽ ബോംബുകൾ ഡെലിവർ ചെയ്യാനാണ് കരാർ. എന്താണീ സ്‌പൈസ് ബോംബുകൾ. 2019 ഫെബ്രുവരി 26 -ന് പാകിസ്താനിലെ ബാലാക്കോട്ടിൽ കടന്നുചെന്ന്, അവിടത്തെ ജെയ്ഷ്-എ-മുഹമ്മദ് തീവ്രവാദ ക്യാംപുകൾ തകർക്കാൻ വേണ്ടി  ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000  വിമാനങ്ങൾ വർഷിച്ച അതേ ബോംബുകളാണ് ഇത്. രണ്ടാം സർജിക്കൽ സ്‌ട്രൈക്കിന്റെ പ്രഹരമുഖമായ സ്‌പൈസ് ബോംബുകളുടെ വിശദവിവരങ്ങളിലേക്ക്. 

എന്താണീ സ്‌പൈസ് ബോംബുകൾ 

ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിന്റേതാണ് സ്‌പൈസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ മാരകമായ പ്രഹരശേഷിയും അപാര കൃത്യതയുമുള്ള ബോംബ്. സ്മാർട്ട്, പ്രിസൈസ് ഇമ്പാക്റ്റ്, കോസ്റ്റ് എഫക്ടീവ് ( “SPICE” – Smart, Precise Impact, Cost-Effective). പേരിൽ തന്നെ അതിന്റെ മൂന്നു സവിശേഷതകളെപ്പറ്റിയും പരാമർശമുണ്ട് അത് ‘സ്മാർട്ട്’ ആണ്. അതായത് ഫൈറ്റർ വിമാനത്തിന്റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടർ കൺസോളിൽ നിന്നും അതിലേക്ക് ഒരു സ്മാർട്ട് ലിങ്ക് സാധ്യമാണ്.പറന്നുപൊങ്ങും മുമ്പ് എയർ ബേസിൽ വെച്ച് തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇതിലേക്കു ലോഡ് ചെയ്യാൻ പറ്റും. രണ്ട്, വളരെ കൃത്യമായി(precise) ലക്‌ഷ്യം ഭേദിക്കാൻ ഇതിന് കഴിയും. മൂന്ന്, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അമേരിക്കൻ, ഫ്രഞ്ച് ബോംബുകളെക്കാൾ വില കുറവാണെന്ന്(cost-effective) നിർമാതാക്കളായ റഫാൽ അവകാശപ്പെടുന്നു.ഇത് ദശാബ്ദങ്ങൾക്കുമുമ്പേ ഇസ്രായേൽ വികസിപ്പിച്ചെടുത്ത ‘പോപ്പ് – ഐ’ എന്ന ‘എയർ ടു സർഫസ്‌’മിസൈലിന്റെ ഏറ്റവും ആധുനികമായ ഒരു വകഭേദമാണ്. ഇന്ത്യ വാങ്ങാൻ കരാറൊപ്പിട്ടിരിക്കുന്ന ‘സ്‌പൈസ് 2000’  എന്ന ബോംബിന് അറുപതു കിലോമീറ്റർ ദൂരെ നിന്നു തന്നെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറന്നുചെല്ലാനുള്ള കഴിവുണ്ട്.  അതിനുള്ളിൽ ലോഡ് ചെയ്തിരിക്കുന്ന അത്യാധുനികമായ ‘സീൻ മാച്ചിങ് അൽഗോരിതം'(DSMAC), ബോംബിൽ ലോഡ് ചെയ്തിരിക്കുന്ന ശത്രുസങ്കേതങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ബോംബ് വഴി തത്സമയം ശേഖരിക്കുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായി മാച്ച് ചെയ്യുന്ന പക്ഷം ബോംബ് നിക്ഷേപിക്കുന്ന ഒരു സംവിധാനമാണ്. ‘ഡ്രോപ്പ് ആൻഡ് ഫോർഗെറ്റ്'(Drop & Forget) എന്നതാണ് സ്‌പൈസ് ബോംബിന്റെ യുഎസ്‌പി.ഈ മിസൈലിന്റെ ഗ്ലൈഡ് റേഞ്ച്  60  കിലോമീറ്റർ ആണ്. യുദ്ധവിമാനത്തിൽ നിന്നും വേർപെട്ട ശേഷം  മുന്നോട്ട് ‘ഗ്ലൈഡ്’ ചെയ്തിറങ്ങിച്ചെന്ന് ശത്രു കേന്ദ്രത്തിൽ ചെന്ന് പതിക്കാൻ ഒരു മിസൈലിനുള്ള ശേഷിയാണ് ഗ്ലൈഡ്‌ റേഞ്ച്. എത്ര കൂടുമോ അത്രയും സുരക്ഷിതമായ ഒരു ദൂരത്ത് നിന്നുകൊണ്ടുതന്നെ നമുക് ശത്രുകേന്ദ്രങ്ങളെ ബോംബിട്ടു തകർക്കാനാവും. 

സ്‌പൈസ് ബോംബിന്റെ സ്പെസിഫിക്കേഷൻസ് 

വാർ ഹെഡ് :

ഒരു  മിസൈൽ ശത്രുകേന്ദ്രത്തിൽ കൊണ്ട് നിക്ഷേപിക്കുന്ന സ്ഫോടകവസ്തുവിനെയാണ് വാർ ഹെഡ് എന്ന് വിളിക്കുക. ഈ മിസൈലിൽ 907  കിലോഗ്രാം ഭാരമുള്ള മാർക്ക്  84  വാർ ഹെഡിനുള്ള ഓപ്‌ഷനാണുള്ളത്.  മാർക്ക് 84  ടൈപ്പ് ബോംബുകൾ അമേരിക്ക വിയത്നാമിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. അവിടന്നിങ്ങോട്ട് അമേരിക്കയുടെ മിക്ക യുദ്ധങ്ങളിലും ഇവ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 50 അടി നീളത്തിൽ  36 അടി ആഴത്തിൽ  ഒരു ഗർത്തമുണ്ടാവും ഈ ബോംബ് വീഴുന്നിടത്ത്. 360  അടിയാണ് ഇതിന്റെ പ്രഹരവ്യാസം. 15 ഇഞ്ച് വരെ കനമുള്ള സ്റ്റീൽ ബങ്കറുകളെയും, 11  അടിവരെ കനമുള്ള കോൺക്രീറ്റ് ബങ്കറുകളെയും തകർക്കാൻ ഈ ബോംബിനാവും. അതുകൊണ്ടുതന്നെ ഇതിന് ‘ബങ്കർ ബസ്റ്റർ’ എന്നൊരു പേരും കൂടിയുണ്ട്. 

പ്രഹര കൃത്യത :  

3  മീറ്റർ ആണിതിന്റെ CEP. സർക്കുലർ എറർ പ്രോബബിൾ. അതായത് പരമാവധി സംഭവിക്കാവുന്ന കൃത്യതക്കുറവ് 3  മീറ്ററാണ്.  നമ്മൾ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യസ്ഥാനത്തിന്റെ അത്രയും അടുത്ത് ചെന്ന് വീഴും ഈ ബോംബ്. 

ഗൈഡൻസ് ടൈപ്പ് :

മൂന്നു തരം മിസൈൽ ഗൈഡൻസ് ഓപ്‌ഷൻസ് ഈ മിസൈലിൽ ഉണ്ട്. വിക്ഷേപിച്ച ശേഷം മിസൈൽ ആദ്യം ആശ്രയിക്കുക അതിലെ സിസിഡി അല്ലെങ്കിൽ ഇൻഫ്രാറെഡ് സീൻ മാച്ചിങ്ങ് ടെക്നൊളജിയെ ആണ്.  DSMAC അഥവാ ഡിജിറ്റൽ സീൻ മാച്ചിങ് ഏരിയ കോറിലേറ്റർ ടെക്‌നോളജി എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. അതായത് ബോംബിനുള്ളിൽ ആദ്യമേ ലോഡ് ചെയ്ത്, ലോക്ക് ചെയ്തുറപ്പിച്ച ഉപഗ്രഹ ചിത്രത്തെ അത് തത്സമയം ശേഖരിക്കുന്ന ചിത്രവുമായി മാച്ച് ചെയ്തുനോക്കും. ചേരുന്ന പക്ഷം അവിടെ കൃത്യമായി പതിക്കാൻ കണക്കാക്കി ബോംബ് നിക്ഷേപിക്കും. ഇനി  എന്തെങ്കിലും കാരണവശാൽ ഈ ഇമേജ് മാച്ചിങ് പ്രവർത്തിക്കുന്നില്ലങ്കിൽ ഉടനടി ബോംബ് ജിപിഎസ് മോഡിലേക്ക് മാറും. പിന്നെ ഉപഗ്രഹസഹായത്തോടെ ലക്ഷ്യസ്ഥാനത്തിന്റെ കൃത്യമായ ജിപിഎസ് ലൊക്കേഷൻ കണക്കാക്കി അവിടേക്ക് ചെന്ന് പതിക്കും. ഇനി ഇതുരണ്ടും സാധ്യമല്ലെങ്കിൽ മൂന്നാമത്, RF ലിങ്ക് വഴി  ഒരു ‘മാനുവൽ’ ഗൈഡൻസ് സംവിധാനവും ലഭ്യമാണ്. 

കാരിയിങ്ങ് കേപ്പബിൾ എയർക്രാഫ്റ്റ്:

സാധാരണഗതിയിൽ ഈ ബോംബുകൾ മിറാഷ് 2000, എഫ്  16 തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങളുമായി കോമ്പാറ്റിബിൾ ആണ്. ഇന്ത്യൻ വ്യോമസേന ഇവയെ മിറാഷ് 2000 വിമാനങ്ങളിലാണ് ഘടിപ്പിക്കുന്നത്.മറ്റെല്ലാ കാര്യത്തിലും വളരെ ഫലസിദ്ധിയുള്ള ഈ അത്യാധുനിക മിസൈലിന്റെ ഒരേയൊരു പരിമിതി മറ്റു ജിപിഎസ് ഗൈഡഡ് മിസൈലുകളുമായി തട്ടിച്ചുനോക്കുമ്പോൾ അതിനുള്ള വളരെ കൂടിയ വിലയാണ്. ഒരു മിസൈലിന്റെ വില ഏറ്റവും ചുരുങ്ങിയത് 3  കോടി രൂപയെങ്കിലും വരും. എന്തായാലും, മാരകപ്രഹര ശേഷിയുള്ള ഈ സ്പൈസ് 2000 മിസൈലുകൾ കൂടി വന്നതോടെ കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ് ഭാരതീയ വ്യോമ സേന. പാകിസ്ഥാനിൽ നിന്നുമുള്ള തീവ്രവാദ ഭീഷണികൾ പരിഗണിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഈയൊരു നീക്കം നമ്മുടെ സൈന്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...