Home LATEST ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകളിൽ ഫെയ്സ്ബുക്,വാട്‍സാപ്,ഇൻസ്റ്റഗ്രാം ലഭിക്കില്ല

ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകളിൽ ഫെയ്സ്ബുക്,വാട്‍സാപ്,ഇൻസ്റ്റഗ്രാം ലഭിക്കില്ല

യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായി ചൈനീസ് കമ്പനിയായ വാവെയുടെ മേൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ് മുൻനിര ടെക് കമ്പനികളും. ഗൂഗിളും മൈക്രോസോഫ്റ്റും മറ്റു ചില കമ്പനികളും നേരത്തെ തന്നെ നടപ്പിലാക്കി. അവസാനം ഫെയ്സ്ബുക്കും വാവെയ് ഫോണുകളെ ഉപേക്ഷിച്ചിരിക്കുന്നു.ഇനി ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഫെയ്സ്ബുക് തടഞ്ഞുവെന്നാണ് റിപ്പോർട്ട്. ഫെയ്സ്ബുക്, വാട്‍സാപ്, ഇൻസ്റ്റഗ്രാം എന്നിവയാണ് ഫെയ്സ്ബുക് കമ്പനിയുടെ കീഴിലുള്ള പ്രധാന ആപ്പുകൾ. വാവെയ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരുന്ന ഈ ആപ്പുകൾ ഗൂഗിളിന്റെ പ്ലേ സ്റ്റോർ വിലക്കിനെ അതിജീവിച്ചിരുന്നു.എന്നാൽ, ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതി ഫെയ്സ്ബുക് നിഷേധിച്ചതോടെ ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകൾക്ക് ഈ ആപ്പുകളും ലഭിക്കില്ല. നിലവിലുള്ള വാവെയ് ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും തടസ്സമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...