Home LATEST വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി.

വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി.

പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ മികച്ച മോഡലുകളായ വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി. 8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡല്‍ എന്നിവയാണ് വിപണിയിലെത്തിയത്. 8 ജിബി ഉള്‍പ്പെട്ട വിവോ വി15 പ്രോയുടെ സ്റ്റോറേജ് ശേഷി 128 ജിബിയാണ്.രണ്ട് മോഡലുകളിലും അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, പോപ്പ് ആപ്പ് സെല്‍ഫി ക്യാമറ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ് 9.0 ഫണ്‍ ടച്ച് ആണ് ഒഎസ്. 8 ജിബി റാമോടു കൂടിയ വി15 പ്രോയുടെ വില 29,990 രൂപയും വി 15 അക്വ ബ്ലൂ മോഡലിന്റെ വില 21, 990 രൂപയുമാണ്.6 ജിബി റാം 128 ജിബി റോം അല്ലെങ്കില്‍ 8 ജിബി റാം 128 ജിബി റോം എന്നീ ഇരു വിഭാഗങ്ങളിലും വി 15 പ്രോ ലഭ്യമാകും. 6 ജിബി റാം 64 ജിബി റോം വിഭാഗത്തിലാണ് വി15 ലഭ്യമാകുക. പുതിയ അക്വാ ബ്ലൂ നിറത്തിനോടൊപ്പം നിലവിലുള്ള ഫ്രോസണ്‍ ബ്ലാക് നിറത്തിലും വി 15 ലഭ്യമാകും.വിവോയുടെ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന സ്മാര്‍ട് ഫോണ്‍ സീരിയസാണ് വി15. വിപണിയിലെത്തി ആദ്യ ആഴ്ച തന്നെ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വിപണികളില്‍ ഇവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ വി15 പ്രോ, വി15 എന്നിവ വാങ്ങുമ്പോള്‍ മികച്ച ആനുകൂല്യങ്ങളും ലഭ്യമാകും. ബജാജ് ഫിന്‍സെര്‍വില്‍ 12 മാസം വരെ നോകോസ്റ്റ് ഇഎംഐ, ഐഡിഎഫ്‌സിയില്‍ പൂജ്യം ഡൗണ്‍ പേയ്മെന്റും 8 മാസ ഇഎംഐ സൗകര്യവും. എച്ച്ഡിബി വഴി ആറു മാസ ഇഎംഐയും പൂജ്യം ഡൗണ്‍ പേയ്മെന്റും. എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 2000 രൂപ അധിക ഇളവ്, 12 മാസം വരെ നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...