Home LATEST ഷവോമിയുടെ റെഡ്മീ കെ20, കെ20 പ്രോ ജൂണ്‍ 15ന് ഇന്ത്യയിലേക്ക്.

ഷവോമിയുടെ റെഡ്മീ കെ20, കെ20 പ്രോ ജൂണ്‍ 15ന് ഇന്ത്യയിലേക്ക്.

ഷവോമിയുടെ റെഡ്മീ കെ20, കെ20 പ്രോ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ജൂണ്‍ 15ന് ഇന്ത്യയില്‍ എത്തുമെന്ന് സൂചന. ചൈനയില്‍ ഇതിനകം എത്തിയ ഫോണ്‍ ആഴ്ചകള്‍ക്ക് ഉള്ളില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രീമിയം ഫോണ്‍ ശ്രേണിയില്‍ ഈ ഫോണുകള്‍ ഉപയോഗിച്ച് തങ്ങള്‍ ലക്ഷ്യമിടുന്നത് വണ്‍പ്ലസിന്‍റെ 7 പ്രോയെ അടക്കമാണെന്ന് ഇപ്പോള്‍ തന്നെ ഷവോമി പ്രഖ്യാപിച്ചു കഴിഞ്ഞു. ഷവോമി

കെ20 പ്രോ

കെ20 പ്രോ 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയിലാണ് എത്തുന്നത്. നോച്ച് ഇല്ലാത്ത ഡിസ്പ്ലേയാണ് ഇത്. പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. 20 എംപി ക്യാമറയായിരിക്കും സെല്‍ഫിക്കായി ഉണ്ടാകുക. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഫോണിനുണ്ടാകും.പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് ഉണ്ടാകുക. പ്രൈമറി സെന്‍സര്‍ ഐഎംഎക്സ് 486 ആയിരിക്കും. ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് 48MP+13MP+8MP കോണ്‍ഫിഗ്രേഷനില്‍ ആയിരിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനം ഫോണിനുണ്ട്. 4,000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ഏതാണ്ട് 25,000-30000 റേഞ്ചിലുള്ള രൂപയായിരിക്കും ഈ ഫോണിന്‍റെ 6ജിബിക്ക് വില വരുക എന്നാണ് സൂചന. 8ജിബിക്ക് 28,000-32,0000 റേഞ്ചില്‍ വില വരും.

കെ 20

കെ 20യില്‍ എത്തിയാല്‍ ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. ഇതിലും പോപ്പ് അപ്പ് ക്യാമറ തന്നെയാണ്. ഇതിന്‍റെ 6ജിബി/64ജിബി പതിപ്പിന് 20,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം. അതേ സമയം 6ജിബി/128ജിബി പതിപ്പിന് വില 21000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...