Home LATEST ചൂടു കുറയ്ക്കുന്നതും കരുത്തുറ്റതുമായ മരപ്പലക നിര്‍മിച്ചെടുത്ത് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

ചൂടു കുറയ്ക്കുന്നതും കരുത്തുറ്റതുമായ മരപ്പലക നിര്‍മിച്ചെടുത്ത് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

കെട്ടിടം പണിയുമ്പോള്‍ ഉപയോഗിക്കാവുന്ന, ചൂടു കുറയ്ക്കുന്നതും കരുത്തുറ്റതുമായ മരപ്പലക നിര്‍മിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.വീടുകളിലും ഓഫിസുകളിലും മറ്റും ചൂടു കുറയ്ക്കുകയും ഇതിലൂടെ വൈദ്യുതി ബില്ലില്‍ കുറവു വരുത്താനുമാകുന്നതാണ് പുതിയ പലക എന്നാണ് പറയുന്നത്. ഹൈഡ്രജന്‍ പെറോക്‌സൈഡിലിട്ട് തിളപ്പിച്ചെടുത്തതും സങ്കോചിപ്പിച്ചതുമാണ് പുതിയ ഉല്‍പന്നം.അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിലെയും യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോയിലെയും ഒരു വലിയ സംഘം ഗവേഷകരാണ് പ്രകൃതിയുടെ തന്നെ നാനോടെക്‌നോളജി ഉപയോഗിച്ച് ചൂടുകുറയ്ക്കാനുള്ള ശ്രമം നടത്തിയത്. എയര്‍ കണ്ടിഷണറുകള്‍ ബലമായി കെട്ടിടങ്ങള്‍ക്കുളളിലെ ചൂടു കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയതായി സൃഷ്ടിച്ച തടിയാകട്ടെ നിഷ്‌ക്രീയതയിലൂടെ ചൂടു കുറച്ചു കുറയ്ക്കുന്നു. അവരുണ്ടാക്കിയ തടി ചൂടു കുറയ്ക്കുന്നതു മാത്രമല്ല ഈടുനില്‍ക്കുന്നതുമാണെന്നു പറയുന്നു.കെട്ടിട നിര്‍മാണ വസ്തുവായി ഈ തടി ഇപ്പോള്‍ തന്നെ ഉപയോഗിച്ചു തുടങ്ങിയെന്നും അവ പുതുക്കാവുന്നതും ( Renewable) അതോടൊപ്പം ഈടു നില്‍ക്കുന്നവയുമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.വളരുന്ന ഒരു മരത്തില്‍ വെള്ളവും പോഷകാംശങ്ങളും മുകളിലേക്കും താഴേക്കും കൊണ്ടുപോകാന്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന, നേര്‍ത്ത സ്വാഭാവിക ഘടനകളെ പ്രയോജനപ്പെടുത്തിയാണ് മുറിക്കുള്ളിലെ ചൂടു കുറയ്ക്കുന്ന തടി തയാര്‍ ചെയ്തരിക്കുന്നത്. സെല്ല്യുലോസ് നാനോഫൈബറുകളും സ്വാഭാവിക അറകളും (chamber) ഉപയോഗിച്ചാണ് വെള്ളവും മറ്റും വളരുന്ന മരത്തിനുള്ളില്‍ മുകളിലേക്കും താഴേക്കും പോകുന്നത്. ഈ സ്വാഭാവിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഗവേഷകര്‍ പരിചരിച്ചെടുത്ത തടിയില്‍ ചില അധിക ഗുണവിശേഷങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതാണ് അവരുടെ വിജയമത്രെ.തടി മാത്രം ഉപയോഗിച്ചാണ് തങ്ങള്‍ പുതിയ തണുപ്പിക്കുന്ന വസ്തു ഉണ്ടാക്കിയിരിക്കുന്നത് എന്ന ഗവേഷകര്‍ അവകാശപ്പെട്ടു.പോളിമറുകളൊന്നും ഉപയോഗിച്ചിട്ടില്ല.നിങ്ങളുടെ വീടിന് തണുപ്പു പകരാന്‍ സാധിക്കുന്ന പ്രകൃതിദത്തമായ ഉല്‍പന്നമാണ് ഇതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിലെ ലിയന്‍ഗബിങ്ഗ് ഹൂ പറയുന്നു.ഒരു കെട്ടിടത്തില്‍ ഇതുപയോഗിച്ചാല്‍ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ സ്വാഭാവികമായി തണുത്ത മുറികള്‍ ഉണ്ടാക്കാമെന്ന് ഗവേഷകര്‍ പറഞ്ഞു.തടിയെ ശക്തമാക്കുന്ന ഘടകമാണ് ലിഗ്നിന്‍ (lignin). ഇതു നീക്കം ചെയ്താണ് സെല്ല്യുലോസ് നാനോഫൈബറുകള്‍ കൊണ്ടുള്ള പലക ഗവേഷകര്‍ ഉണ്ടാക്കിയത്.മരത്തിനു ശക്തി പകരുന്നത് ലിഗിന്‍ ആണ്. സ്വാഭാവികമായും ലിഗിന്‍ നീക്കം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉല്‍പന്നത്തിന് ശക്തി കുറയും.എന്നാല്‍ രാസപ്രക്രീയയിലൂടെ കടത്തിവിടുന്ന തടിയെ പിന്നീട് ലിഗിനുകളോ കോശങ്ങളോ ഇല്ലാത്ത രീതിയില്‍ സങ്കോചിപ്പിക്കുകയാണ് ചെയ്യുന്നതത്രെ. ഇതാകട്ടെ പുതിയ മെറ്റീരിയലിലെ തടിയേക്കാള്‍ വളരെ കരുത്തുറ്റതാക്കുകയും ചെയ്യും.അലുമിനിയത്തെക്കാള്‍ കരുത്തുളളതെന്ന വിശേഷണമാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്നത്.ഇതെന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ അറിയില്ല.എന്തായാലും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂല പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കൈയ്യടി നല്‍കുകയാണ് ശാസ്ത്ര ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...