Home GADGET വയർലെസ‌് പവർ ബാങ്ക‌ും വയർലെസ‌് ചാർജർ ഡ്യുയോ പാഡും സാംസങ്ങ് പുറത്തിറക്കി.

വയർലെസ‌് പവർ ബാങ്ക‌ും വയർലെസ‌് ചാർജർ ഡ്യുയോ പാഡും സാംസങ്ങ് പുറത്തിറക്കി.

ഫോണിലെ ചാർജ്ജ് കുറയുന്നതിന് പരിഹാരമായി പവർ ബാങ്കുകൾ ഉപയോഗിക്കാം. എന്നാൽ പവർ ബാങ്കുകളിലും പുതുമകൾ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. വിവിധ കമ്പനികൾ ഈ മേഖകളിൽ ആധുനിക പ്രവണതകൾ അവതരിപ്പിക്കുന്നുണ്ട്. ഈ ഗണത്തിലേക്ക് സാംസംങ്ങ് പ്രവേശിക്കുകയാണ്.വയർലെസ‌് പവർ ബാങ്ക‌ും വയർലെസ‌് ചാർജർ ഡ്യുയോ പാഡും സാംസങ്ങ് കഴിഞ്ഞ ദിവസം പുറത്തിറക്കി.വരാനിരിക്കുന്ന ചാർജിങ‌് ഉപകരണങ്ങൾ സമാർട്ട‌് ഫോൺ, സ‌്മാർട്ട‌് വാച്ചുകൾ, വയർലെസ‌് ഇയർ ബഡ‌്സുകൾ എന്നിവയിൽ ഉപയോഗിക്കാനാകും.10,000 എംഎഎച്ച‌് കപ്പാസിറ്റിയാണ‌് ബാറ്ററികൾക്കുള്ളത‌്. മൈക്രോ യുഎസ‌്ബി വഴിയോ യുഎസ‌്ബി ടൈപ‌് കേബിൾവഴിയോ ഇവ ചാർജ‌് ചെയ്യാം. 3000 മുതലാണ്‌ വില.കറുപ്പ‌്, വെള്ള നിറത്തിൽ ഇറങ്ങുന്ന വയർലെസ‌് ചാർജറുകളിൽ ഉപകരണം ചൂടാവുന്നതിനെ തണുപ്പിക്കാനുള്ള ഫാനും ഘടിപ്പിച്ചിട്ടുണ്ട‌്. ഇവ രണ്ടും ആമസോൺ, ഫ്ലിപ‌്കാർട്ട‌് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ‌് സൈറ്റുകളിൽ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...