Home LATEST ബ്ലൂടൂത്ത് പെയറിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാം

ബ്ലൂടൂത്ത് പെയറിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാം

രണ്ട് ഉപകരണങ്ങള്‍ തമ്മിലുള്ള വയര്‍ലെസ് ഡാറ്റ കൈമാറ്റത്തിന് ഏറ്റവും ലളിതവും സുതാര്യവുമായ മാര്‍ഗമാണ് ബ്ലൂടൂത്ത്.മുൻപ് ഡാറ്റകൾ ഷെയർ ചെയ്യാനാണ് ബ്ലൂടൂത്ത് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് പെയറിഗില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ വളരെ ലളിതമായി പരിഹരിക്കുന്നതെങ്ങിനെയെന്ന് ഇവിടെ പറയാം. പഴയ സ്മാര്‍ട്ട്‌ഫോണില്‍ ബ്ലൂടൂത്ത് 3.0 വേര്‍ഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് അപ്‌ഗ്രേഡ് ചെയ്യുക സാധ്യമല്ല.ഐ.ഓ.എസ് 7, ആന്‍ഡ്രോയിഡ് 4.3 എന്നിവയ്ക്കു ശേഷമുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ വേരിയന്റാണുള്ളത്. ഇവയില്‍ മാത്രമേ ഫിറ്റ്‌നസ് ബാന്‍ഡ് അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കില്ല.പെയറിംഗ് പ്രോസസ് സുതാര്യമാക്കാന്‍
ബ്ലൂടൂത്ത് ഓണാക്കിയെന്ന് ഉറപ്പുവരുത്തുക. ബ്ലൂടൂത്ത് ഓണായാല്‍ സ്റ്റാറ്റസ് ബാറില്‍ നീല ഐക്കണ്‍ തെളിയും.
ഏതുതരത്തിലുള്ള പെയറിംഗ് രീതിയാണ് ആവശ്യമെന്ന് തീരുമാനിക്കുക. പല ഉപകരണങ്ങളില്‍ പല തരത്തിലുള്ള പെയറിംഗ് രീതിയാണുള്ളത്.
ഡിസ്‌കവറബിള്‍ മോഡ് ഓണാക്കുക. ചില ഫോണുകളില്‍ വിസിബിളിറ്റി മോഡ് എന്നാണ് പേര്. ഈ ഓപ്ഷന്‍ ഓണാക്കിയാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗ് നടക്കുകയുള്ളൂ.
ഉപകരണങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുക. എന്നാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗും ഡാറ്റാ ട്രാന്‍സ്ഫറും സുഗമമായി നടക്കുകയുള്ളൂ.
പെയറിംഗ് നടക്കാതിരുന്നാല്‍. ചില സാഹചര്യങ്ങളില്‍ ആദ്യത്തെ തവണ പെയറിംഗ് നടക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ ഉപകണം ഓഫാക്കിയ ശേഷം ഒന്നുകൂടി ഓണാക്കി ഉപയോഗിച്ചാല്‍ മതിയാകും.നേരത്ത പെയര്‍ ചെയ്തിട്ടുള്ള അനാവശ്യ ഉപകരണങ്ങളുണ്ടെങ്കില്‍ അവയെ ഒഴിവാക്കാന്‍ മറക്കരുത്.
കേംപാറ്റബിളിറ്റി പരിശോധിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളും തമ്മില്‍ പെയറിംഗിന് സാധ്യമാണോയെന്ന് ആദ്യം പരിശോധിക്കണം.
ലിമിറ്റഡ് ഷെയറിംഗ് നടത്തുക. ബ്ലൂടൂത്തിലൂടെ അധികം മെമ്മറി കൂടിയ ഡാറ്റ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. സാധ്യമെങ്കില്‍ പല തവണയായി ഇവ ഷെയര്‍ ചെയ്യുക.
ബ്ലൂടൂത്ത് കാച്ച് ക്ലിയര്‍ ചെയ്യണം. ഇത് അനാവശ്യ ഫയലുകളെ നീക്കം ചെയ്ത് ഡാറ്റാ ഷെയറിംഗ് സുഗമമാക്കും. ഇതിനായി sttings>backup and restart>restart network settings ഓപ്ഷന്‍ പിന്തുടരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...