Home LATEST നോക്കിയ 6.1ജൂണ്‍ ആറിന് ഇന്ത്യന്‍ വിപണിയിൽ

നോക്കിയ 6.1ജൂണ്‍ ആറിന് ഇന്ത്യന്‍ വിപണിയിൽ

നോക്കിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 6.1 ഇന്ത്യന്‍ വിപണിയിലെത്തുന്നു.ഇതിനു മുന്നോടിയായി ജൂണ്‍ ആറിന് പുറത്തിറക്കല്‍ ചടങ്ങ് നടക്കും.എച്ച്.എം.ടി ഗ്ലോബലാണ് പുറത്തിറക്കല്‍ ചടങ്ങ് നടത്തുന്നത്. നോക്കിയ 6.2, നോക്കിയ എക്‌സ് 71, നോക്കിയ 9 പ്യൂവര്‍ വ്യൂ അടക്കമുള്ള മോഡലുകള്‍ പുറത്തിറക്കല്‍ ചടങ്ങിലൂടെ വിപണിയിലെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ നോക്കിയ 9 പ്യൂവര്‍ വ്യൂ, നോക്കിയ വണ്‍ പ്ലസ് എന്നീ മോഡലുകള്‍ ഇപ്പോള്‍ പുറത്തിറങ്ങില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നോക്കിയ 6.2 മാത്രമായിരിക്കും ജൂണ്‍ ആറിന് അവതരിപ്പിക്കുകയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ഇന്ത്യന്‍ വില ഏകദേശം 20,200 രൂപയ്ക്കാകും നോക്കിയ 6.2 വിപണിയിലെത്തുക. നോക്കിയ എന്യൂവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.ചില വിപണികളില്‍ നോക്കിയ 6.1 ന് സമാനമായ വിലയാകും 6.2ന് ഉണ്ടാവുകയെന്നും ട്വീറ്റില്‍ പറയുന്നു. സൂമിംഗ് കപ്പാസിറ്റി, ഡെഡിക്കേറ്റഡ് നൈറ്റ് മോഡ് അടക്കമുള്ള സവിശേഷതകള്‍ 6.2 ലുണ്ട്.16,999 രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം നോക്കിയ 6.1 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്. നോക്കിയ 6.2വും ഇതേ വില ശ്രേണിയില്‍ തന്നെയുള്ള മോഡലാണ്. കഴിഞ്ഞ ഏപ്രിലില്‍ നോക്കിയ എക്‌സ് 71 എന്ന പേരില്‍ നോക്കിയ 6.2 തായ്വാന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റ് കരുത്താണ് ഫോണിലുണ്ടായിരുന്നത്.6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള ഊ മോഡലില്‍ 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നീ കരുത്തുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത് പിന്നിലെ പാനലിലാണ്.48 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും 5 മെഗാപിക്‌സലിന്റെ മൂന്നാം സെന്‍സറും കൂട്ടിനുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ഇരട്ട എല്‍.ഇ.ഡി ഫ്‌ളാഷും മുന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...