Home LATEST ട്വിറ്ററിനെതിരെ പരാതി:ഫോളോവർമാരുടെ എണ്ണം കുറയുന്നു, കമന്റുകൾ നീക്കം ചെയ്യപ്പെടുന്നു

ട്വിറ്ററിനെതിരെ പരാതി:ഫോളോവർമാരുടെ എണ്ണം കുറയുന്നു, കമന്റുകൾ നീക്കം ചെയ്യപ്പെടുന്നു

ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഫോളോവർമാരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നും കമന്റുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നുമുള്ള പരാതിയുമായി ഇന്ത്യയിൽ നിന്നുള്ള ട്വിറ്റർ അക്കൗണ്ട് ഉടമകൾ. മുതിർന്ന ബിജെപി നേതാവ് സുരേഷ് പ്രഭുവിന്റെ ട്വീറ്റ് വന്നതോടെയാണ് പ്രശ്നം പൊതുമധ്യത്തിൽ ചർച്ചയായത്. നിരവധിയാളുകൾ ഇതേ വിഷയം ഉന്നയിച്ച് രംഗത്തെത്തി.താൻ ടൈംലൈനിൽ പോസ്റ്റ് ചെയ്യുന്നതിൽ പലതും നീക്കം ചെയ്യപ്പെട്ടുവെന്നും ട്വിറ്റർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഫോളോവർമാർ നീക്കം ചെയ്യപ്പെട്ടത് തന്റെ അറിവോടെ ചെയ്തതല്ലെന്ന് സുഹൃത്തുക്കൾ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.നിരവധി പേരാണ് സുരേഷ് പ്രഭുവിന്റെ അഭിപ്രായത്തോട് യോജിച്ചത്. ഏറെ കാലമായി ഈ പ്രശ്നമുണ്ടെന്ന് ചിലർ പറയുന്നു. സുരേഷ് പ്രഭു സാറിന് ഇത് സംഭവിച്ചാൽ ഞങ്ങൾ സാധാരണക്കാരുടെ അവസ്ഥയെന്താണ് എന്ന് ചിലർ ചോദിച്ചു. സർക്കാർ ട്വിറ്ററിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ചിലർ മറുപടി ട്വീറ്റിൽ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതേ പരാതി ഉയരുന്നുണ്ട്.നിരവധി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിർജീവമായതും ബോട്ട് നിയന്ത്രിതവുമായ അക്കൗണ്ടുകളും വ്യാജ ട്വിറ്റർ അക്കൗണ്ടുകളും പലതവണയായി ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് അക്കൗണ്ടുകൾ ഇങ്ങനെ ഇല്ലാതായിട്ടുണ്ട്. ഈ നടപടികളാണോ ഫോളോവർമാരുടെ എണ്ണം കുറച്ചത് എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...