Home LATEST ഗൂഗിളിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ പരിശോധന

ഗൂഗിളിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ പരിശോധന

ലോകമാകെ പടര്‍ന്നു കിടക്കുന്ന ഗൂഗിളിന്റെ അതിവിശാലമായ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുകായാണെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്വേച്ഛാതിപത്യ പ്രവണതകള്‍ ഉണ്ടോ എന്നറിയാന്‍ നടത്തുന്ന അന്വേഷണത്തെയാണ് ആന്റിട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് വിളിക്കുന്നത്. ഇന്റര്‍നെറ്റിന്റെ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ഭീഷണിയാകാവുന്ന സേവനങ്ങളെ തുടക്കത്തില്‍ തന്നെ ഞെരുക്കി കൊന്നുകളയാവുന്നതാണ്.അമേരിക്കയുടെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ ഇത്തരത്തിലൊരു അന്വേഷണം ഗൂഗിളിനെതിരെ 2011ല്‍ നടത്തിയിരുന്നു. ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്ന കുക്കികള്‍ നിക്ഷേപിച്ചതിന് എതിരെയായിരുന്നു ഇത്. 22.5 ദശലക്ഷം ഡോളര്‍ പിഴയടച്ച് ഗൂഗിള്‍ രക്ഷപ്പെടുകയായിരുന്നു. 2013ല്‍ ഇത്തരമൊരു അന്വേഷണം നടത്തിയെങ്കിലും അതില്‍ ഗൂഗിള്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കുകയും ഏതാനും തവണയായി 9.3 ബില്ല്യന്‍ ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു. ഗൂഗിളിന്റെ സേര്‍ച്, ആന്‍ഡ്രോയിഡിനൊപ്പം നല്‍കുന്ന ആപ്പുകള്‍ തുടങ്ങിയവയൊക്കെയാണ് പ്രശ്‌നങ്ങളായി കണ്ടത്. ലോകത്തെ ഡിജിറ്റല്‍ പരസ്യങ്ങളുടെ സിംഹഭാഗവും വെട്ടിവിഴുങ്ങി കൊഴുത്ത തിമിംഗലങ്ങളാണ് ഗൂഗിളും ഫെയ്‌സ്ബുക്കും. ഫെയ്‌സ്ബുക്കിനെതിരെ ചില നീക്കങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നെങ്കിലും ഗൂഗിള്‍ ഒന്നുമറിയാത്തതു പോലെ തങ്ങളുടെ ചെയ്തികളുമായി മുന്നോട്ടു പോകുകയായിരുന്നു. സേര്‍ച് എൻജിന്‍, ബ്രൗസര്‍, ഓപ്പറേറ്റിങ് സിസ്റ്റം, ഇമെയില്‍, യുട്യൂബ്, തുടങ്ങി നിരവധി മേഖലകളില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ച കമ്പനിയാണ് ഗൂഗിള്‍. ഇവയെല്ലാം ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡേറ്റാ ശേഖരിച്ച് ഓരോരുത്തരെയും ലക്ഷ്യം വച്ച് പരസ്യങ്ങള്‍ കാണിക്കാനുള്ള കഴിവ് ഗൂഗിളിനുണ്ട്. ഇത് കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.ഇപ്പോഴത്തെ ആന്റി ട്രസ്റ്റ് അന്വേഷണത്തെ ഒരു തുടക്കമായി കണ്ടാല്‍ മതി. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സെനറ്റര്‍ എലിസബെത്ത് വോറന്‍ അടക്കമുള്ള പലരും ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള സിലിക്കന്‍ വാലി സിംഹങ്ങള്‍ക്ക് മൂക്കുകയറിടേണ്ടകാലം അതിക്രമിച്ചുവെന്ന് ശക്തമായി വാദിക്കുന്നവരാണ്. ഫെയ്‌സ്ബുക്കിനെ പോലെ പരമ്പരാഗത സമൂഹമാധ്യമ വെബ്‌സൈറ്റ് അല്ലാതിരുന്നതു കൊണ്ട് ഗൂഗിളിലേക്ക് അത്രകണ്ട് ശ്രദ്ധ വന്നിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ആവര്‍ത്തിച്ചു വരുത്തിയിട്ടുള്ള ചില വിവാദങ്ങളുണ്ട്.ജിമെയിലിലും ക്രോമിലും നടന്ന സ്വകാര്യത ഭഞ്ജനങ്ങള്‍, യുട്യൂബിലൂടെ പ്രചരിക്കുന്ന ഭീകരവാദികളുടെ വിഡിയോകള്‍, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന വിഡിയോകള്‍, പെന്റഗണുമൊത്ത് ഡ്രോണ്‍ പ്രൊജക്ടില്‍ പങ്കാളിയായത്, ചൈന സർക്കാർ പറഞ്ഞ രീതിയില്‍ സേര്‍ച് എൻജിന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത നൈതികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.ഗൂഗിളിന്റെ പ്രവര്‍ത്തത്തിന്റെ ഏതേതു മേഖലകളാണ് അന്വേഷണ പരിധിയില്‍ വരുന്നതെന്ന് ഇപ്പോള്‍ സ്പഷ്ടമല്ല. യൂറോപ്യന്‍ യൂണിയന്റെ വഴി പിന്തുടര്‍ന്നേക്കുമെന്ന് ചിലര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...